തിരുവനന്തപുരം: ഇടുക്കിയിലും തമിഴ്നാട്ടിലെ തേനിയിലും ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. പശ്ചിമഘട്ടത്തില്‍ അമേരിക്കയുടെ ആണവ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. പരിസ്ഥിതി പ്രവര്‍ത്തകരോടോ വിദഗ്ദ്ധരോടോ ആലോചിക്കാതെയാണ് ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷണശാലയുടെ പ്രധാനഭാഗവും ടണലിന്റെ ഭൂരിഭാഗവും കേരളത്തിലാണ്. മുല്ലപ്പെരിയാര്‍ അടക്കം നിരവധി ഡാമുകള്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി മേഖലയില്‍ ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കുന്നത് ശരിയല്ല.
പരീക്ഷണശാലയിലെ ആണവ വികരണം കാരണം ജലസ്രോതസുകള്‍ മലിനമാകുമെന്നും വി.എസ് പറഞ്ഞു. ഭൂകമ്പ സാധ്യതാ പ്രദേശമായ ഇടുക്കിയുടെയും ജൈവവൈവിദ്ധ്യ മേഖലയായ പശ്ചിമ ഘട്ടത്തിന്റെയും സുരക്ഷയ്ക്ക് ആശങ്കയുയര്‍ത്തുന്ന പദ്ധതി നിര്‍ത്തിവച്ച് വിശദമായ പഠനം നടത്തണമെന്നും വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: