Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബൈക്കിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ എസ്‌ ആര്‍ ടി സി ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:34 am IST
in Ernakulam

മൂവാറ്റുപുഴ: ബൈക്കിലെത്തിയ അജ്ഞാതര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്‌ നിയന്ത്രണം വിട്ട ബസ്‌ കെട്ടിടത്തില്‍ ഇടിച്ച്‌ ഡ്രൈവറും കണ്ടക്ടറുമടക്കം ഒമ്പതോളം പേര്‍കക്‌ പരിക്ക്‌. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും കണ്ടക്ടറെയും കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്‌ക്ക്‌ ശേഷം വിട്ടയച്ചു. ഡ്രൈവര്‍ പാലക്കാട്‌ തൃത്താലകുന്നത്ത്‌ പറമ്പില്‍ കെ. വി. അയ്യപ്പന്‍കുട്ടി(52), കണ്ടക്ടര്‍ മലപ്പുറം കരുവാക്കുണ്ട്‌ ചോളയ്‌ക്കല്‍ സുനില്‍കുമാര്‍(35), യാത്രക്കാരനായ പൂഞ്ഞാര്‍ പാതാംമ്പുഴ വെള്ളപുരയ്‌ക്കല്‍ ബെന്നി ജോസഫ്‌(39) എന്നിവരെയാണ്‌ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്‌. ഡ്രൈവറുടെ തലയ്‌ക്കും വയറിനുമാണ്‌ ഗുരുതരമായി പരിക്കുണ്ട്‌. കണ്ടക്ടറുടെ മുഖത്തിനും പരിക്കുണ്ട്‌. സാരമായി പരിക്കേറ്റ യാത്രക്കാരായ അലി സി മുഹമ്മദ്‌(25) തോട്ടുവ കണ്ടങ്ങാട്ടില്‍ ആര്‍ അശ്വതി(20) കിടങ്ങൂര്‍ പൗര്‍ണ്ണമിയില്‍ എസ്‌ ദീപു(25) പാമ്പാടി ആശാകിരണത്തില്‍ സി. സുരേഷ്‌(40), ആലുവ കരുവേലിപറമ്പില്‍ കെ. പി. തമ്പി(50), കുന്നംകുളം ഉള്ളൂക്കാരന്‍ വി. ബി. ബെന്നി(26) എന്നിവരെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്ക്‌ ശേഷം മടക്കി അയച്ചു.

ശനിയാഴ്ച പുലര്‍ച്ചെ 2.30മണിയോടെ മൂവാറ്റുപുഴ പെരുമ്പാവൂര്‍ എം സി റോഡില്‍ പേഴയ്‌ക്കാപ്പിള്ളിക്ക്‌ സമീപമാണ്‌ സംഭവം. തിരുവനന്തപുരത്തുനിന്നും പെരുന്തല്‍മണ്ണയ്‌ക്ക്‌ പോവുകയായിരുന്നു സൂപ്പര്‍ ഫാസ്റ്റിന്‌ നേരെയാണ്‌ മൂന്ന്‌ ബൈക്കിലെത്തിയ ആറംഗ സംഘം തുരുതുരെ കല്ലെറിഞ്ഞത്‌. കല്ല്‌ ഡ്രൈവറുടെ നെറ്റിയില്‍ കൊള്ളുകയും ബസ്‌ നിയന്ത്രണം വിട്ട്‌ സമീപത്തുള്ള പറമ്പിലേക്ക്‌ ഓടിക്കയറി പണിതുകൊണ്ടിരുന്ന കെട്ടിടത്തിന്റെ തൂണില്‍ ഇടിച്ച്‌ നില്‍ക്കുകയുമായിരുന്നു. രാത്രി ആയതിനാല്‍ ഇതുവഴി മറ്റ്‌ വാഹനങ്ങള്‍ വരാത്തതും കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും വന്‍ ദുരന്തം ഒഴിവാക്കി.

ഡ്രൈവറുടെ മനകരുത്താണ്‌ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ കാരണമെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. മുപ്പതോളം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗം തകര്‍ന്ന്‌ അടിഞ്ഞു . ശബ്ദം കേട്ട്‌ ഓടികൂടിയ സമീപവാസികളും വിവരമറിഞ്ഞെത്തിയ പൊലീസും രക്തത്തില്‍ കുളിച്ച്‌ കിടന്ന ഡ്രൈവറെയും മറ്റുള്ളവരെയും ആശുപത്രിയില്‍ ആക്കിയത്‌.

ഈ അപകടത്തിന്‌ തൊട്ടുമുമ്പ്‌ നിലമ്പൂര്‌ നിന്നും കോട്ടയത്തേക്ക്‌ പോവുകയായിരുന്ന കെ എസ്‌ ആര്‍ ടി സി ബസിനു നേരെ വാഴപ്പിള്ളിയില്‍ വച്ച്‌ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ചില്ല്‌ തകര്‍ന്ന്‌ വീണു. പുറകെ വന്ന മറ്റൊരു ബസിന്‌ നേരെയും കല്ലെറിഞ്ഞുവെങ്കിലും കൊള്ളാതെ രക്ഷപെടുകയായിരുന്നു. രാത്രിയില്‍ വ്യാപകമായി കെ എസ്‌ ആര്‍ ടി സിക്ക്‌ നേരെ നടന്ന അക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ പൊലീസ്‌ അന്വോഷണം ആരംഭിച്ചു. ഇതിനു പുറകില്‍ ചില മതതീവ്രവാദ സംഘടനകളാണെന്നും പ്രതികളെ സംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചിട്ടുള്ളതായും അറിയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ആലുവ റൂറല്‍ എസ്‌ പി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി ബസിലെ കണ്ടക്ടറെയും യാത്രക്കാരനെയും സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.