തിരുവനന്തപുരം: ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) ന്റെ നേതൃത്വത്തില്‍ നാളെ വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിക്കുന്നു. സാമൂഹ്യതിന്മകള്ക്കെതിരെ തൊഴിലാളി ശക്തി എന്ന സന്ദേശമാണ് ഇത്തവണത്തെ ദേശീയ തൊഴിലാളി ദിനാഘോഷത്തില്‍ ബിഎംഎസ് നല്‍കുന്നത്. കാരക്കോണം ജംഗ്ഷന്, നെയ്യാറ്റിന്‍കര ജംഗ്ഷന്, കാട്ടാകട ജംഗ്ഷന്, കരമന ജംഗ്ഷന്, വിഴവൂര്‍, പേരൂര്‍ക്കട ജംഗ്ഷന്, ചാക്ക ബൈപ്പാസ് ജംഗ്ഷന്, ചാല സഭാപതി ജംഗ്ഷന്, നെടുമങ്ങാട് കച്ചേരി ജംഗ്ഷന്,പാലോട് ജംഗ്ഷന്, വെഞ്ഞാറമൂട് ജംഗ്ഷന്, പോത്തന്‍കോട്, കിളിമാനൂര്‍, മുടവൂര്‍പ്പാറ ജംഗ്ഷന്, ആറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുസമ്മേളനവും പ്രകടനവും നടക്കുമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.മനോഷ്കുമാര്‍ അറിയിച്ചു. ചാലസഭാപതിയില് നടക്കുന്ന പൊതുപരിപാടിയില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എംപി. ഭാര്ഗ്ഗവന് സംസാരിക്കും.അംഗീകൃത വിശ്വകര്‍മ്മ സമുദായ സംഘടനകളായ അഖിലകേരള വിശ്വകര്‍മ്മ മഹാസഭ, വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി, തമിഴ് വിശ്വകര്‍മ്മ സമൂഹം എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപം നല്കിയ വിശ്വകര്‍മ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശ്വകര്‍മ്മദിനം സമുചിതമായി ആഘോഷിക്കും. നാളെ ഉച്ചയ്ക്ക് 2ന് ഘോഷയാത്രയോടെ ആരംഭിക്കുന്ന വിശ്വകര്‍മ്മ ദിനാഘോഷ പരിപാടിയില്‍ പൊതുസമ്മേളനം തിരുവനന്തപുരത്തെ തെരഞ്ഞെടുക്കപ്പെട്ട വിശ്വകര്‍മ്മ പ്രതിഭകളെ ആദരിക്കല്‍, ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം തുടങ്ങിയവ നടക്കും. വൈകുന്നേരം 3ന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദേ്യാഗസ്ഥ പ്രമുഖര്‍, സമുദായ സംഗടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കേരളത്തില്‍ വിശ്വകര്‍മ്മജര്‍ സപ്തംബര്‍ 17ന് സ്വയം അവധി പ്രഖ്യാപിച്ചുകൊണ്ട് വിശ്വകര്‍മ്മ ദിനാഘോഷപരിപാടികള്‍ വിജയിപ്പിക്കുന്നതിനായി സമുദായംഗങ്ങള്‍ ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി പാളയം ആശാന് സ്ക്വയറിയില്‍ എത്തിച്ചേരണമെന്ന് ചെയര്മാന് ടി.യു.രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: