കിളിമാനൂര്‍ : കിളിമാനൂര്‍ തേവേലിക്കോണത്ത് പ്രവര്‍ത്തിക്കുന്ന മുസ്ലീം മതപഠനകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ എത്തിയ പന്ത്രണ്ടുകാരനെ ജീവനക്കാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. കുട്ടികളെ താമസിച്ചു പഠിപ്പിക്കുന്ന മത പഠനകേന്ദ്രമാണ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നത്. അധ്യാപകരുടെ പീഡനം മൂലമാണ് ശനിയാഴ്ച ഉച്ചയോടെ അവിടെ നിന്നും രക്ഷപ്പെട്ട് കുട്ടി ബസ് സ്റ്റാന്റിലെത്തിയത്. ഭയന്ന് ഓടിയെത്തിയ കുട്ടി ജീവനക്കാരോട് ഈരാറ്റുപേട്ടയിലേക്ക് പോകണമെന്നും നൂറു രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് ജീവനക്കാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഈരാറ്റുപേട്ട സ്വദേശിയായ കുട്ടി രണ്ടാഴ്ച മുമ്പാണ് മതപഠനകേന്ദ്രത്തില്‍ എത്തിയത് ജീവനക്കാര്‍ കിളിമാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ മതപഠനകേന്ദ്രത്തിലുള്ളവര് കുട്ടിയെ പിന്തുടര്ന്ന് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിലെത്തി. കുട്ടിയെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ച് അവര്‍ എത്തിയശേഷം കുട്ടിയെ കൈമാറുമെന്ന് പോലീസ് പറഞ്ഞു.മതപഠനകേന്ദ്രം അനധികൃതമാണെന്നും ഇത്തരത്തില്‍ ഒരു കേന്ദ്രം പ്രവര്‍ത്തിക്കുന്ന വിവരം സമീപവാസികള്‍ക്കുപോലും അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: