തിരുവനന്തപുരം: ആണവവിരുദ്ധ സമരം നടക്കുന്ന കൂടംകുളത്തേക്ക് പോകുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് അറിയിച്ചു. സന്ദര്‍ശന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം പദ്ധതി ആപല്‍ക്കരമാണെന്ന് വി.എസ് ആവര്‍ത്തിച്ചു.
ജപ്പാനിലെ ഫുക്കുഷിമയില്‍ 52 ആണവ നിലയങ്ങളാണ് ഒറ്റയടിക്ക് പൂട്ടിയത്. ജപ്പാന്റെ ഈ നടപടി ലോകരാജ്യങ്ങള്‍ മാതൃകയാക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും വി.എസ് പറഞ്ഞു. കൂടംകുളം ആണവനിലയത്തെ അനുകൂലിച്ച് ദേശാഭിമാനിയില്‍ വന്ന കാരാട്ടിന്റെ ലേഖനം വായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടംകുളം ആണവനിലയം അടച്ചിടുന്നത് അപ്രായോഗികമാണെന്ന് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയിരുന്നു. കൂടംകുളം സന്ദര്‍ശിക്കാന്‍ വിഎസ് നേരത്തെ തീരുമാനിച്ചിരിന്നെങ്കിലും തമിഴ്നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം തടയുകയായിരുന്നു.
കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് തള്ളി വിഎസ് നേരത്തെ മാതൃഭൂമി ദിനപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അടക്കം സി.പി.എം വിശദീകരിച്ച നിലപാടിന് എതിരായിരുന്നു വി.എസിന്റെ ലേഖനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: