കണ്ണൂറ്: എസ്എന്‍ കോളേജില്‍ എബിവിപിയുടെ ആഭിമുഖ്യത്തില്‍ മതഭീകരതയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രക്തം നല്‍കിക്കൊണ്ട് പ്രതിജ്ഞയെടുത്തു. കേരളത്തിലെ കലാലയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മതതീവ്രവാദത്തിനെതിരെയും താലിബാനിസത്തിനെതിരെയും എബിവിപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായാണ് എസ്എന്‍ കോളേജിലും രക്തപ്രതിജ്ഞാ പരിപാടി നടന്നത്. ഈ അടുത്ത കാലത്ത് ക്യാമ്പസുകളില്‍ വര്‍ദ്ധിച്ചുവരുന്ന മതതീവ്രവാദത്തിനെതിരെ ധീരതയോടെ പോരാടിയാണ് എബിവിപി മുന്നോട്ടുവന്നിട്ടുള്ളത്. സച്ചിണ്റ്റെയും വിശാലിണ്റ്റെയും ബലിദാനം ഈ വളര്‍ച്ചയില്‍ വിറളിപൂണ്ട മതഭീകരവാദികളുടെ ക്രൂരതയുടെ ഭാഗമാണ്. രക്തപ്രതിജ്ഞയിലൂടെ കലാലയങ്ങളില്‍ ഭീകരവാദ ശക്തികളെ തുടച്ചെറിയാന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിചേരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എബിവിപി സംസ്ഥാന സമിതി അംഗം ഡി.അനുജിത്ത് ആവശ്യപ്പെട്ടു. അറുപതോളം വിദ്യാര്‍ത്ഥികള്‍ രക്തപ്രതിജ്ഞാ പരിപാടിയില്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട് പി.മിഥുന് അധ്യക്ഷത വഹിച്ചു. കെ.ജിഷ്ണു സ്വാഗതവും ശ്യാംപ്രസാദ് നന്ദിയും പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡണ്ട് പ്രണവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മട്ടന്നൂറ്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ നടന്ന പരിപാടി സംസ്ഥാന സമിതി അംഗം ഷിജു പുന്നാട് ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി അംഗം രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാഹി കോളേജ്, ഇരിട്ടി എംജി കോളേജ്, ഇരിക്കൂറ് സിഗ്ബാ കോളേജ്, ചെണ്ടയാട് എംജി കോളേജ്, കണ്ണൂറ് ഔവ്വര്‍ കോളേജ് തുടങ്ങി നിരവധി കലാലയങ്ങളിലും രക്തപ്രതിജ്ഞാ പരിപാടി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: