ന്യൂദല്‍ഹി: നീരാ റാഡിയാ ടേപ്പിലൂടെ വെളിപ്പെട്ട ചില കാര്യങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് സുപ്രീംകോടതി. ടേപ്പിന്റെ ലിഖിതരൂപം രണ്ട് മാസത്തിനകം ലഭ്യമാക്കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ടേപ്പിലെ ഉള്ളടക്കങ്ങള്‍ തടയാന്‍ എന്ത് ചെയ്യണമെന്ന് നേരത്തെ കോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ചോദ്യത്തിന് കേന്ദ്രം നല്കിയ മറുപടി പരിശോധിച്ച ശേഷമാണ് നീരാ റാഡിയാ ടേപ്പില്‍ വെളിപ്പെട്ട കാര്യങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.
കോര്‍പറേറ്റ് ഇടനിലക്കാരിയായ നീര റാഡിയ രാഷ്ട്രീയക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഇടയില്‍ നടത്തിയ സംഭാഷണങ്ങള്‍ അടങ്ങിയ ടേപ്പ് 2ജി അടക്കം നിരവധി കേസുകളുടെയും പല രാഷ്ട്രീയ നാടകങ്ങളുടേയും സത്യാവസ്ഥ പുറത്തു കൊണ്ടുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: