Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അതിവേഗ റെയില്‍പാത: സ്ഥലം ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2012, 10:51 pm IST
in Ernakulam

അങ്കമാലി; തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ രണ്ടര മണിക്കൂര്‍ കൊണ്ട്‌ എത്താവുന്ന നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാതയ്‌ക്ക്‌ വേണ്ടി സ്ഥലം അളന്നുപോയിട്ടുള്ള തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഹൈസ്പീഡ്‌ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെയും മുക്കന്നൂര്‍ പൗരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടിന്‌ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടക്കും. ഉച്ചതിരിഞ്ഞ്‌ മൂന്നിന്‌ മൂക്കന്നൂര്‍ പോസ്റ്റാഫീസിന്‌ സമീപത്തുനിന്നും പ്രതിഷേധറാലി ആരംഭിക്കും. തുടര്‍ന്ന്‌ മൂക്കന്നൂര്‍ മര്‍ച്ചന്റ്സ്‌ അസ്സോസിയേഷന്‍ ഹാളില്‍ നടക്കുന്ന പ്രതിഷേധയോഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. എം. മോഹന്‍ദാസ്‌, പ്രൊഫ. കുസുമം ബേബി തുടങ്ങിയവര്‍ പ്രസംഗിക്കും. മൂക്കന്നൂര്‍ പൗരസമിതി പ്രസിഡന്റ്‌ എം. വി. പൗലോസ്‌ പ്രതിഷേധയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. മൂക്കന്നൂര്‍ പഞ്ചായത്തിലെ ജനനിബിഡ പ്രദേശങ്ങളായ 7, 8, 9, 10, 11 വാര്‍ഡുകളിലെ പ്രദേശങ്ങളിലൂടെയാണ്‌ അതിവേഗ ട്രെയിനുകള്‍ക്ക്‌ വേണ്ടിയുള്ള റെയില്‍പാതയ്‌ക്ക്‌ സ്ഥലം ഒരുക്കുന്നതിനായി സാറ്റ്ലൈറ്റ്‌ സര്‍വ്വേ നടത്തി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ജനനിബിഡപ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ടായിട്ടും ഈ പ്രദേശങ്ങള്‍ ഒഴിവാക്കാത്തതിനാലാണ്‌ പ്രതിഷേധം ശക്തമായിട്ടുള്ളതെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എം. വി. പൗലോസ്‌, എം. പി. ദേവസ്സി, ഇ. എ. ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്‍പാതയ്‌ക്കുവേണ്ടി സ്ഥലം പോകുന്ന മൂന്നാംപറമ്പ്‌, ആഴകം, എരുപ്പ്‌, മൂക്കന്നൂര്‍ മഠം ഭാഗം, മൂക്കന്നൂര്‍ പമ്പ്‌ ഭാഗം, കാളാര്‍ക്കുഴി പ്രദേശം എന്നിവിടങ്ങളിലെ ജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി അധികൃതര്‍ക്ക്‌ നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരം സ്വകാര്യ ഏജന്‍സിയാണ്‌ ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ സ്ഥലങ്ങള്‍ അയാളപ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ പ്രകാരം തുറവൂര്‍, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞനിറത്തില്‍ റെയില്‍പാതയ്‌ക്കുവേണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്‌. യാതൊരു വിവരങ്ങളും നല്‍കാതെ അളന്നു തിട്ടപ്പെടുത്തി റെയില്‍പാതയ്‌ക്കുവേണ്ടി അടയാളപ്പെടുത്തിയതാണ്‌ ജനങ്ങളെ കൂടുതല്‍ പ്രതിഷേധത്തിന്‌ കാരണമാക്കിയത്‌. രണ്ടരമണിക്കൂര്‍കൊണ്ട്‌ കാസര്‍കോഡ്‌ നിന്നും തിരുവനന്തപുരത്ത്‌ എത്താവുന്ന അതിവേഗ ട്രെയിന്റെ റെയില്‍പാത തെക്ക്‌ വടക്ക്‌ നേര്‍ദിശയിലായതിനാല്‍ ഉപഗ്രഹചിത്രത്തിന്റെ സഹായത്തോടെ എടുത്തിട്ടുള്ള ഇപ്പോഴത്തെ സ്ഥലനിര്‍ണ്ണയത്തില്‍ ഇനി കാര്യമായി മാറ്റം ഉണ്ടാകുവാനിടയില്ല. എന്നിട്ടും സ്ഥലം ഏറ്റെടുക്കലും ദിശനിര്‍ണ്ണയവും സംബന്ധിച്ച്‌ സര്‍ക്കാരും അതിവേഗ റെയില്‍ കോറിഡോര്‍ കോര്‍പ്പറേഷനും യഥാസമയം വിവരങ്ങള്‍ വെളിപ്പെടുത്താതിലും ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. രണ്ട്‌ വരിയായി നീളുന്ന പാതയ്‌ക്ക്‌ 13 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുമെന്നാണ്‌ അധികൃതര്‍ പറയുന്നതെങ്കിലും പലയിടത്തും മുപ്പതു മീറ്റര്‍ വീതിയില്‍ വരെ അളന്നു പോയിട്ടുണ്ട്‌. ഇത്‌ മൂലം ജനങ്ങള്‍ക്ക്‌ ഉണ്ടായിട്ടുള്ള ആശങ്കയും പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. അതിവേഗ റെയില്‍പാതയ്‌ക്ക്‌ 534 കിലോമീറ്റര്‍ ദൂരമാണ്‌ കണക്കാക്കുന്നത്‌. ഇതില്‍ 110 കിലോമീറ്ററോളം എലവേറ്റഡ്‌ പാതയിലും 25 കിലോമീറ്ററിലേറെ തുരങ്കപാതയിലുമാണ്‌ അതിവേഗ ട്രെയിന്റെ യാത്ര. റോഡുകളുടെ വികസനത്തിനായി വേണ്ട ബൈപാസ്‌ റോഡുകളും ഓവര്‍ബ്രിഡ്ജുകളും പണിയുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാതെ അതിവേഗ റെയില്‍പാതയുടെ പിന്നാലെ അധികൃതര്‍ പോകുന്നതിലും പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Thiruvananthapuram

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.