Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭജഗോവിന്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 09:53 pm IST
inSamskriti

ജന്മജന്മാന്തരങ്ങള്‍

പുനരപി ജനനം പുനരപി മരണം

പുനരപി ജനനീ ജഠരേ ശയനം

ഇഹ സംസാഹേ ബഹുദുസ്താരേ

കൃപയാളപാരേ പാഹി മുരാരേ.

കാലചക്രത്തിന്റെ ഭ്രണത്തില്‍പ്പെട്ട്‌ ജീവന്‍ ജനിച്ചും രിച്ചും സംസാരത്തില്‍ ഭ്രമിച്ചുകൊണ്ടിരിക്കെയാണ്‌, വിവേകശൂന്യമായ സങ്കല്‍പങ്ങള്‍മൂലം ഉള്ളില്‍ ആഗ്രഹങ്ങള്‍ ഉദിച്ചുകൊണ്ടിരിക്കും; അവ നിറവേറ്റാന്‍ പറ്റിയ ‘അനുഭവമണ്ഡല’ങ്ങളിലേക്ക്‌ അവ ജീവനെ നയിച്ചുകൊണ്ടിരിക്കും. ഉള്ളിലെ ആഗ്രഹങ്ങള്‍ നിറവേങ്ങാന്‍, അതായത്‌ വാസനകള്‍ തീര്‍ക്കാനാണ്‌ ജീവന്‍ പുതിയ ജന്മമെടുക്കുന്നതെങ്കിലും, അജ്ഞത കാരണം, ജീവിതോദ്ദേശ്യവും ശരിയായ ജീവിതക്രമവും എന്തെന്നറിയാതെ മൂഢന്മാരായി ജീവിക്കയാല്‍, ഉള്ളവ തീര്‍ക്കുന്നതിന്‌ പകരം പുതിയവ ആര്‍ജിക്കുന്നു. വിഷയങ്ങളില്‍ കൊതിപൂണ്ട മനസ്‌ അവയില്‍ ഇല്ലാത്ത സൗന്ദര്യം കണ്ട്‌ ഭ്രമിക്കുകയും അവയാല്‍ ആകൃഷ്ടരായി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. മായയുടെ മോഹനശക്തി വിചിത്രം തന്നെ.

സമഷ്ടി വാസനയുടെ വികസനമാണ്‌ ജഗത്ത്‌. അതിലേക്ക്‌ സ്വന്തം വാസനയുമായി ഓരോ ജീവനും കടന്നുവരുന്നു. വ്യഷ്ടിവാസനയും സമഷ്ടിവാസനയും തമ്മിലുള്ള കെട്ടിമറിച്ചില്‍തന്നെ സംസാരം. സഹ-വാസനയ്‌ക്കനുയോജ്യമായി ജീവിക്കുക; അഹന്താമമതകള്‍ വെടിഞ്ഞ്‌ ആത്മാര്‍പ്പണഭാവത്തോടെ നിഷ്കാമകര്‍മം ചെയ്തുകൊണ്ട്‌ പുതിയ വാസനകള്‍ ജനിക്കാന്‍ ഇടയാകാതെ, പഴയ വാസനകള്‍ നിശേഷം തീര്‍ക്കുക. ഇതത്രേ ശരിയായ ജീവിതക്രമം.

ഈ ജീവിതക്രമത്തിന്റെ ഫലമായി സഹജവാസനകള്‍ ക്ഷയിക്കുമ്പോള്‍, ചിത്തവൃത്തികള്‍ അടങ്ങുകയും, അങ്ങനെ സൂക്ഷ്മശരീരം (മനോബുദ്ധികള്‍) നശിക്കുകയും ചെയ്യും. സാധകന്‍ മനോബുദ്ധികള്‍ക്കതീതനായിത്തീരുന്നുവെന്നര്‍ത്ഥം. അപ്പോള്‍ ആത്മാനുഭൂതിയുണ്ടാകുന്നു.

ഈ പരമാവസ്ഥയിലെത്തിയ യോഗിയില്‍ വാസനകള്‍ ഇനി ബാക്കിയുണ്ടാവില്ല. അതുകൊണ്ട്‌ സങ്കല്‍പങ്ങളോ ആഗ്രഹങ്ങളോ ഉള്ളില്‍ ഉദിക്കുകയുമില്ല. ആ നിലയ്‌ക്ക്‌ പുതിയൊരു അനുഭവമണ്ഡലത്തില്‍ ചെന്ന്‌ ദേഹമെടുക്കാന്‍ സൂക്ഷ്മശരീരമെവിടെ? പുനര്‍ജന്മത്തിന്‌ കാരണമൊന്നും അവശേഷിക്കുന്നില്ലെന്നര്‍ത്ഥം.

ജനനം വേദനാജനകമാണ്‌; മരണം അതിലേറെയും. ഗര്‍ഭാശയത്തിലെ വാസമാണെങ്കില്‍ അഹോ! നരകം തന്നെ. അമ്മയുടെ ശാരീരിക ചലനങ്ങളും മാനസിക വിഷമങ്ങളും മൂലമുണ്ടാകുന്ന പീഢയേറ്റുകൊണ്ടുള്ള ആ കിടപ്പുണ്ടല്ലോ, ദയനീയം തന്നെ. പക്ഷേ, ഇപ്പോള്‍ നമുക്ക്‌ എന്തുചെയ്യാന്‍ കഴിയും? സ്വയം രക്ഷപ്പെടാനാവാത്ത നിലയിലാണ്‌ നാമിന്ന്‌.

പരമോന്നതപദവിയില്‍ സംസാരത്തിലേക്കുള്ള വീഴ്ചയുടെ ശക്തികാരണം നമുക്ക്‌ സ്വയം തടുക്കാന്‍ പറ്റാത്ത മട്ടാണ്‌. ആത്മാവായ എന്നില്‍നിന്ന്‌ ജനിച്ച്‌ അഹങ്കാരമാകുന്ന ഘോരരാക്ഷസന്‍ കരുത്തനായി എന്നെ നിര്‍ദ്ദയം കീഴടക്കി ഭരിക്കുകയാണ്‌. എന്റെ ഹൃദയം അവന്‍ അന്യായമായി കൈയടക്കി അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവന്റെ മുമ്പിലല്‍ ഞാന്‍ വെറുമൊരടിമ. ഭയങ്കരനായ ഈ സേച്ഛാധികാരിയിയുടെ (അഹങ്കാരത്തിന്റെ) തടങ്ങലില്‍ നിന്നുള്ള മോചനമാണ്‌ നാം കാംക്ഷിക്കുന്നത്‌. ഇതിന്‌ ഭഗവത്പ്രാര്‍ത്ഥനമാത്രമേ പോംവഴിയുള്ളൂ. എന്നാല്‍ ഇന്നോളമുള്ള എന്റെ ചെയ്തികളെക്കുറിച്ചോര്‍ക്കുമ്പോള്‍, ഈശ്വരനെ മറന്ന്‌ വിഷയലോലുപനായി ജീവിച്ചുപോന്ന എനിക്ക്‌ ഇപ്പോള്‍ അവിടുത്തെ സഹായം തേടാനെന്തവകാശം?

ആത്മാര്‍ത്ഥമായി ഈശ്വരനെ ശരണം പ്രാപിച്ച്‌ അവിടുത്തെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക – ഈശ്വരസാന്നിധ്യം അനുഭവിക്കുക – അതാണ്‌ ദിവ്യവാസനകള്‍ വളര്‍ത്താനും ഈശ്വരീയ ശക്തി ഉദ്ദീപിപ്പിക്കുവാനുമുള്ള ഉപായം. അപ്പോള്‍ ഈശ്വരാനുഗ്രഹരൂപത്തില്‍ ഉല്‍പന്നമാകുന്ന ആത്മബലംകൊണ്ടുവേണം ഉള്ളില്‍ കളിക്കുന്ന അഹങ്കാരരാക്ഷസനെയും അവന്റെ അനുയായികളായി സദാ കലശല്‍കൂട്ടിക്കൊണ്ടിരിക്കുന്ന അനര്‍ത്ഥകാരികളായ സ്വാര്‍ത്ഥകാമനകളേയും നശിപ്പിക്കാന്‍. ഇവയടങ്ങിയാല്‍, അഹങ്കാരവിക്രിയകള്‍ നിലച്ചാല്‍, മുരളീധരന്റെ മധുരമോഹനഗീതം കേള്‍ക്കാം. നീലമേഘശ്യാമള വര്‍ണം കാണാം; അവിടുത്തെ തിരുമാറിടത്തിലണിഞ്ഞിരിക്കുന്ന വനമാലയുടെ സുഗന്ധം ആസ്വദിക്കാം. ഉണ്ണികൃഷ്ണന്റെ ഉള്ളംകൈയിലെ വെണ്ണ നുകരാം; പരമാത്മാവിന്റെ ആലിംഗനത്തിലമര്‍ന്ന്‌ അക്ഷയാനന്ദമനുഭവിക്കാം.

വ്യാഖ്യാനം : സ്വാമി ചിന്മയാനന്ദ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.