നീലേശ്വരം : ചെറുവത്തൂറ്‍ കൈതക്കാട്ട് ആറ് ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിച്ച കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശി ആദംബ്യാരിയുടെ മകന്‍ ഉസ്മാ (൩൧) നെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കള്ളനോട്ടന്വേഷണത്തിനു സിഐ മാരായ കെ വി വേണുഗോപാലന്‍ (കാഞ്ഞങ്ങാട്), സി കെ സുനില്‍കുമാര്‍ (നീലേശ്വരം), ബാബു പെരിങ്ങോത്ത് (കാസര്‍കോട്), എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. സ്ക്വാഡിണ്റ്റെ നേതൃത്വത്തില്‍ കള്ളനോട്ടു കേസില്‍ നേരത്തെ അറസ്റ്റിലായ കൈതക്കാട്ടെ പി പി അബ്ദുള്‍ ജബ്ബാറിണ്റ്റെ വീട്ടില്‍ കള്ളനോട്ട് എത്തിച്ചത് ഉസ്മാനാണെന്ന സൂചനയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. ജബ്ബാറിണ്റ്റെ ഭാര്യക്ക് ബൈക്കിലെത്തികള്ളനോട്ട് നല്‍കിയത് താനാണെന്ന് ഉസ്മാന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. കള്ളനോട്ടു സംഘത്തിലെ പ്രധാനി ഉഡുപ്പി സ്വദേശിയായ മൊഹിയുദ്ദീനാണെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ ദുബൈയിലുള്ള മുഹ്‌യുദ്ദീനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചു. ദുബൈ കേന്ദ്രീകരിച്ചാണ് കള്ളനോട്ടുകള്‍ കണ്ണൂറ്‍ കാസര്‍കോട് ജില്ലകളിലെത്തിച്ചത്. ഈ കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍ അച്ചടിച്ചതാണോ എന്ന് കൂടുതല്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടുകള്‍ ഉപയോഗിച്ച് റംസാന്‍ തിരക്കിനിടയില്‍ സ്വര്‍ണ്ണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വാങ്ങുന്നതിനിടയിലാണ് അബ്ദുള്‍ ജബ്ബാര്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വാന്‍ കള്ളനോട്ട് ശൃംഖലയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. അബ്ദുള്‍ ജബ്ബാറും, ഉസ്മാനും ചേര്‍ന്ന് കണ്ണൂറ്‍, കാസര്‍കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ കള്ളനോട്ട് വിതരണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ ലഭിച്ച അബ്ദുള്‍ ജബ്ബാറിണ്റ്റെ സാന്നിധ്യത്തില്‍ ഉസ്മാനെ ചോദ്യം ചെയ്യും. തുടര്‍ന്ന് ഇരുവരെയും കൊണ്ട് പോലീസ് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ൧൭നാണ് കാഞ്ഞങ്ങാട് മലബാര്‍ ഗോള്‍ഡില്‍ നിന്നും കള്ളനോട്ട് നല്‍കി സ്വര്‍ണ്ണം വാങ്ങിയ അബ്ദുള്‍ ജബ്ബാര്‍ പിടിയിലായത്. എം ഉസ്മാന്‍(൩൦) നാല് ദിവസത്തിനിടയില്‍ വിതരണം ചെയ്തത് ൨൫ ലക്ഷം രൂപയുടെ കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഉസ്മാനെ ചോദ്യം ചെയ്തപ്പോള്‍ കള്ളനോട്ട് മാഫിയ സംഘത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ദുബായില്‍ ജോലിയുണ്ടായിരുന്ന ഉസ്മാന്‍ കമ്പനി നഷ്ടത്തിലായതിനെതുടര്‍ന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായി. ഇതിനിടയില്‍ ദുബായില്‍ ബിസിനസ്സുള്ള ഉഡുപ്പി സ്വദേശി മൊയ്തീണ്റ്റെ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടെന്ന പരസ്യം കാണാനിടയായ ഉസ്മാന്‍ ജോലിക്ക് അപേക്ഷ സമര്‍പ്പിക്കുകയും ജോലി നേടുകയും ചെയ്തിരുന്നു. വിസ മാറ്റുന്നതിന് വേണ്ടി ഉസ്മാനെ മൊയ്തീന്‍ താല്‍പ്പര്യമെടുത്ത് നാട്ടിലേക്ക് പറഞ്ഞയക്കാന്‍ തീരുമാനിച്ചിരുന്നു. ദുബായില്‍ നിന്ന് ബാംഗ്ളൂരിലേക്ക് മടങ്ങുന്ന ഉസ്മാനെ നാട്ടില്‍ ബന്ധുവിനെ ഏല്‍പ്പിക്കാനായി മൊയ്തീന്‍ നേരിട്ട് ഒരു ലഗേജ് ഏല്‍പ്പിച്ചിരുന്നു. ഈ ലഗേജ് ബാംഗ്ളൂറ്‍ എയര്‍പോര്‍ട്ടില്‍ വെച്ച് വാങ്ങാന്‍ ആളെത്തുമെന്നും ഉസ്മാനോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് ലഗേജുമായി ദുബായില്‍ നിന്ന് ആഗസ്റ്റ് ൮ന് ബാംഗ്ളൂരില്‍ ഇറങ്ങിയ ഉസ്മാന്‍ മൊയ്തീന്‍ നേരത്തെ നിര്‍ദ്ദേശിച്ചതനുസരിച്ച് എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്ന യുവാവിന് ലഗേജ് കൈമാറി മംഗലാപുരത്തേക്ക് യാത്ര തിരിച്ചു. തലേന്ന് എയര്‍പോര്‍ട്ടിലുണ്ടായിരുന്ന യുവാവ് പിറ്റേദിവസം ഉസ്മാനെ എയര്‍പോട്ടിലേക്ക് തിരിച്ചുവിളിച്ചു. ബാംഗ്ളൂരിലെത്തിയപ്പോള്‍ ഉസ്മാനെയുവാവ് ൫ ലക്ഷം രൂപ ഏല്‍പ്പിക്കുകയും ഒരു മേല്‍വിലാസം നല്‍കി ആ പണം അവിടെ എത്തിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ചെറുവത്തൂരിലെ ജബ്ബാറിണ്റ്റെ വീട്ടിലേക്ക് ൬ ലക്ഷം രൂപയുടെ കള്ളനോട്ട് എത്തിച്ചതും ബാംഗ്ളൂരിലെ യുവാവാണെന്ന് ഉസ്മാന്‍ പോലീസ് സംഘത്തോട് സമ്മതിച്ചു. നാട്ടിലെത്തി നാലാം ദിവസമാണ് ഉസ്മാന്‍ ചെറുവത്തൂരില്‍ കള്ളനോട്ട് എത്തിച്ചത്. ചുരുങ്ങിയ നാല് ദിവസത്തിനിടയില്‍ ൨൫ ലക്ഷം രൂപ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചുകൊടുത്തതായി ഉസ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്. ബാംഗ്ളൂരിലെ യുവാവിനെ വലയിലാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കേരള പോലീസ്. നീലേശ്വരം സിഐ സി.കെ.സുനില്‍കുമാറിണ്റ്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിണ്റ്റെ ്രെകെം സ്ക്വാഡില്‍പ്പെട്ട എസ് ഐ രത്നാകരന്‍, പോലീസുകാരായ ഒ ടി ഫിറോസ്, രഘുനാഥ്, ബാലകൃഷ്ണന്‍, നാരായണന്‍, അബൂബക്കര്‍, നീലേശ്വരം സി ഐ ഓഫീസിലെ എ എസ് ഐ ചന്ദ്രന്‍ മണിയാണി എന്നിവരടങ്ങുന്ന സംഘം മംഗലാപുരം, ഉഡുപ്പി, ബി സി റോഡ്, ബണ്ട്വാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ വ്യാപകമായ അന്വേഷണത്തിനിടയിലാണ് യുവാവിനെക്കുറിച്ച് വ്യക്തമായ വിവരം പുറത്ത് വന്നത്. ദുബായ് കേന്ദ്രമാക്കിയ സംഘമാണ് മംഗലാപുരത്തും കാസര്‍കോട് മേഖലയിലും വന്‍തോതില്‍ പാക് നിര്‍മ്മിത കള്ളനോട്ടുകള്‍ ഇറക്കിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലിണ്റ്റെ നേതൃത്വത്തിലുള്ള സംഘം ജബ്ബാറിനെ ഇന്നലെ പെരിങ്ങോത്തെ വീട്ടിലേക്കും കള്ളനോട്ട് നല്‍കി ഷോപ്പിംഗ് നടത്തിയ പയ്യന്നൂരിലെ ഷോപ്പെക്സ് എന്ന സ്ഥാപനത്തിലും ഇന്നലെ കൊണ്ടുപോയി കൂടുതല്‍ തെളിവെടുത്തു.ദുബായില്‍ നിന്നും നാട്ടിലെത്തി ജബ്ബാര്‍ ൫൨൦൦൦ രൂപ പെരിങ്ങോത്തെ സഹോദരി ഭര്‍ത്താവിന് നല്‍കിയിരുന്നു. ഇത് കള്ളനോട്ടുകളാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. കള്ളനോട്ട് സംഭവത്തില്‍ ജബ്ബാര്‍ പോലീസ് പിടിയിലായ വിവരം അറിഞ്ഞ ഉടന്‍ സംശയം തോന്നിയ ൫൨൦൦൦ രൂപയുടെ കള്ളനോട്ട് അപ്പാടെ കത്തിച്ചു കളയുകയായിരുന്നു. പയ്യന്നൂരിലെ ഷോപ്പില്‍ സാധനമെടുത്തിരുന്ന ജബ്ബാര്‍ അവിടെ ൨൨, ൫൦൦ രൂപയുടെ കള്ളനോട്ടാണ് നല്‍കിയത്. കള്ളനോട്ടാണെന്ന് തിരിച്ചറിയാതെ ഇത്രയും നോട്ടുകള്‍ മറ്റ് ഉപഭോക്താക്കള്‍ക്ക് കടയില്‍ നിന്ന് കൈമാറുകയായിരുന്നു. ഫലത്തില്‍ ഇത്രയും തുകയുടെ കള്ളോട്ടുകള്‍ പയ്യന്നൂരിലും പരിസരത്തും വിപണിയിലെത്തിയെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: