Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരു കണ്‍മുന്നിലെ ദൈവസാന്നിദ്ധ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2012, 10:13 pm IST
in Samskriti

ഭാരതീയസംസ്കൃതി എന്നും ഗുരു പാരമ്പര്യത്തിലധിഷ്ഠിതമാണ്‌. വെറും ദൈവവിശ്വാസത്തിന്റേതല്ല. ദൈവത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. എന്നാല്‍, ഋഷികളും ആത്മജ്ഞാനികളായ ആചാര്യന്മാരും അവതാരപുരുഷന്മാരുമെല്ലാം എക്കാലവും ഇവിടെ ആദരിക്കപ്പെട്ടിട്ടുണ്ട്‌. “ജീവിച്ചിരിക്കുന്ന ദൈവത്തെ ആരാധിക്കുമോ” എന്ന്‌ ചിലര്‍ ചോദിക്കും. അവരോട്‌ മറിച്ചും ചോദിക്കും; പിന്നെ ആരെയാണ്‌ ആരാധിക്കേണ്ടത്‌? മരിച്ച ദൈവത്തെയാണോ? മൃത്യുവിനെയും നാം ആരാധിക്കാറുണ്ട്‌. പക്ഷേ, ജീവിതത്തെ അതിലേറെയും ആദരിക്കുന്നു. മൃത്യുവിന്റെ പടിവാതിക്കല്‍വരെ പോയി മുട്ടിവിളിക്കുവാനുള്ള ധൈര്യം കാട്ടിയ പൂര്‍വചരിത്രം ഇവിടെ മനുഷ്യനുണ്ട്‌. മനുഷ്യനിലില്ലാത്ത ദൈവികതയൊന്നും നാം എവിടെയും അംഗീകരിച്ചിട്ടില്ല. നമ്മുടെ ദൈവസങ്കല്‍പ്പം ഒരിക്കലും അന്യവ്യതിരിക്തമല്ല. മനുഷ്യനിലെ ദൈവികതയുടെ ആവിഷ്ക്കാരത്തിനായി എന്നും നാം ആശ്രയിച്ചത്‌ ജീവിച്ചിരിക്കുന്ന മഹാജ്ഞാനികളെയാണ്‌.ആചാര്യന്മാരെയാണ്‌. അവര്‍ സത്യം ദര്‍ശിച്ചിട്ടുള്ളവരാണ്‌. നമ്മെ സത്യത്തിന്റെ പാതയില്‍ കൈതന്ന്‌ നയിക്കാന്‍ ആശ്രയിക്കാവുന്നത്‌ അവരെ മാത്രമാണ്‌. ദൈവം എവിടെയാണെന്ന്‌ നമുക്ക്‌ അറിയില്ല. എന്നാല്‍ യഥാര്‍ത്ഥ ദൈവം ഹൃദയത്തിലുണ്ടെന്ന്‌ അറിഞ്ഞവര്‍ പറഞ്ഞുതന്നിട്ടുണ്ട്‌. അതിനാല്‍ അറിയാത്ത ദൈവത്തിന്റെ അശരീരിവാക്കുകള്‍ക്കല്ല, പൊരുളറിഞ്ഞ മഹാഗുരുക്കന്മാരുടെ അരുള്‍മൊഴികള്‍ക്കാണ്‌ ഭാരതീയര്‍ എന്നും വിലകല്‍പ്പിക്കുന്നതും കാതോര്‍ക്കുന്നതും. അവര്‍ കാട്ടിത്തരുന്നത്‌ മനുഷ്യദൈവത്തെയല്ല; മനുഷ്യരില്‍ മരിക്കാതിരിക്കുന്ന ദൈവത്തെയാണ്‌. മരിക്കുന്ന ശരീരത്തെയല്ല, മരണത്തിന്റെ അതിവര്‍ത്തനമായ ‘അമൃതത്ത്വ’മാണ്‌ അവര്‍ വാഗ്ദാനം ചെയ്യുന്നത്‌.

സമൂഹത്തിന്‌ മാര്‍ഗദര്‍ശനം നല്‍കാനും അവരെ ധര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും പാതയില്‍ കൈപിടിച്ച്‌ നയിക്കാനും എന്നും തല്‍പ്പപരരായിരുന്നിട്ടുള്ളവര്‍ മഹാഗുരുക്കന്മാരാണ്‌. ദൈവത്തിന്റെ പ്രശ്നം അവിടെ വരുന്നേയില്ല. ദൈവം അന്തരംഗത്തില്‍ അനുഭവനിഷ്ഠമായ സത്യമാണ്‌. അതിനു സഹായകമായി വര്‍ത്തിക്കുന്നത്‌ അത്മജ്ഞാനിയായ ഗുരുവാണ്‌. ഉപനിഷദ്‌ ആശയങ്ങളെല്ലാം ഏതെങ്കിലും ദൈവത്തിന്റെ തിരുമൊഴികളല്ല. അവയെല്ലാം ഗുരുശിഷ്യസംവാദങ്ങളും ഉപദേശങ്ങളും സൈദ്ധാന്തിക ചര്‍ച്ചകളുമാണ്‌. പലതും ഗുരുശിഷ്യന്മാരുടെ നേരിട്ടുള്ള പ്രശ്നോത്തരികളാണ്‌. സെമിറ്റിക്‌ മതങ്ങളുടെ കാഴ്ചപ്പാടുകള്‍ വച്ചുകൊണ്ട്‌ ചില വെളിച്ചപ്പാടന്മാര്‍, ഇന്ന ദൈവത്തെ മാത്രം, ഇന്ന മന്ത്രത്തെക്കൊണ്ടുമാത്രം ആരാധിച്ചാല്‍ മാത്രമേ ആരാധനയാകൂ എന്ന്‌ ദുശാഠ്യം പിടിക്കും. ഏതെങ്കിലും ഒരു ദേവന്റെ മന്ത്രം ജപിച്ചാലേ ജപമാകൂ. ഏതെങ്കിലും ഒരു ദൈവത്തെ ഭജിച്ചാലേ മോചനം ലഭിക്കൂ എന്നൊക്കെ കരുതുന്നത്‌ സെമിറ്റിക്‌ മനോഭാവമാണ്‌. ഭാരതീയ ദൈവസങ്കല്‍പ്പമതല്ല. ഏത്‌ മന്ത്രവുമാകാം. ഏത്‌ ദൈവത്തെയും ഭജിക്കാം. അതെല്ലാം ആത്മജ്ഞാനിയായ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യരും ഭക്തന്മാരും അനുഷ്ഠിക്കേണ്ടതാണ്‌. ഗുരുവിന്റെ നാമം ജപിക്കണമെന്നുണ്ടെങ്കില്‍ അതുമാകാം. ഒരു മന്ത്രവും ജപിക്കാതെയുമിരിക്കാം. ഒരു ദൈവത്തെയും ഭജിക്കാതിരിക്കുകയുമാകാം. ഭാരതീയര്‍ക്ക്‌ ആരാധിക്കണമെങ്കില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്‌. അതില്‍ പത്തെണ്ണം കൂടിയാലുംകുറെ കുറഞ്ഞാലും ആര്‍ക്കും പരാതിയില്ല. ദേവതകളും ഉപദേവതകളുമെല്ലാം ഗുണസവിശേഷതയാര്‍ന്ന മനോവൃത്തികളാണ്‌. ഏതെങ്കിലും ഒരു ദേവതയെ ഉദ്ദേശിച്ച്‌ ആരാധനയോ ഉപാസനയോ ചെയ്യുമ്പോള്‍ ആ ഗുണവൃത്തിക്കനുസരണമായ ദേവതാനുഭവം ഉണ്ടാവാം. ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലും ഉള്ളതിനാല്‍ ഏതെങ്കിലും മനോവൃത്തിക്കനുസരണമായി ചെയ്യുന്ന ഉപസാനയ്‌ക്ക്‌ ഹേതുവായി ആ ഗുണദേവതയുടെ മൂര്‍ത്തമായ സാക്ഷാത്ക്കാരം പ്രകൃതിയിലൂടെ കൈവരാം. എന്നാല്‍ അത്തരം അനുഭവങ്ങളൊന്നും ബ്രഹ്മജ്ഞാനവുമായി ബന്ധപ്പെടുത്താവുന്നതല്ല. സാധനാരോഹണത്തെ സഹായിക്കാമെന്ന്‌ മാത്രം. ശ്രദ്ധഭക്തിവിശ്വാസങ്ങളുടെ ദൃഢതയ്‌ക്ക്‌ ഉപകരിച്ചേക്കാം. അല്ലാതെ ബ്രഹ്മജ്ഞാനത്തിന്‌ അവയൊന്നും നേരിട്ട്‌ സഹായകമാവുന്നില്ല. സദ്‌വൃത്തികളായാലും ദുര്‍വൃത്തികളായാലും സമൂലമായ വൃത്തിനാശമാണ്‌ ബ്രഹ്മസാക്ഷാത്കാരത്തിന്‌ ഹേതു. അഥവാ ബ്രഹ്മകാര്യവൃത്തിയിലൂടെയേ ബ്രഹ്മജ്ഞാനത്തെ പുല്‍കൂ. യാജ്ഞവല്‍്ക്യന്‍, ദൈവങ്ങളെ മുപ്പത്തിമുക്കോടിയില്‍നിന്നും ഒന്നരയായി ചുരുക്കിക്കൊണ്ട്‌ വന്നിട്ടും ഇവിടെ ആര്‍ക്കും പരാതിയുണ്ടായില്ല. കാരണം ഗുരുമുന്നിലുണ്ടെങ്കില്‍ അവന്റെ ദൈവവും അവിടെയുണ്ട്‌. ഗുരുവിനെ ഈശ്വരനായിക്കരുതി ആരാധിക്കണമെന്നുതന്നെയാണ്‌ ശാസ്ത്രവിധിയും. അതിന്‌ പ്രത്യേകിച്ച്‌ ആരോടും അനുമതി നേടേണ്ടതില്ല. ഗുരുവിനെ ആശ്രയിക്കാതെ ആത്മസാക്ഷാത്കാരം സാധ്യമല്ലതന്നെ.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.