കൊച്ചി: ജനങ്ങള്‍ക്ക് അധികഭാരം നല്‍കികൊണ്ട് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച കെഎസ്ഇബിയുടെ തീരുമാനം ജനദ്രോഹപരമാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് താങ്ങാവുന്നതിലധികമാണ് കറണ്ട് ചാര്‍ജ് വര്‍ദ്ധനവ്. വൈദ്യുതി ബോര്‍ഡിന്റെ പ്രസരണ വിതരണം കൊണ്ട് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് ജനവഞ്ചനയാണ്. ഗാര്‍ഹിക ഉപഭോക്താക്കളെ പീഡിപ്പിക്കാന്‍ മാത്രം കറണ്ട് ചാര്‍ജ്ജ് കുട്ടിയ തീരുമാനം സംശയിക്കേണ്ടിയിരിക്കുന്നു. വര്‍ദ്ധിപ്പിച്ച കറണ്ട് ചാര്‍ച്ച് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ജെ.ഷൈജു പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വര്‍ദ്ധിപ്പിച്ച കറണ്ട് ചാര്‍ജ്ജ് വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കച്ചേരിപ്പടി സിമിത്തേരിമുക്ക് പവര്‍ ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷൈജു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത്, ജന.സെക്രട്ടറി പി.എസ്.സ്വരാജ് സെക്രട്ടറി എ.എസ്.ഷിനോസ്, അനൂപ് ശിവന്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ജിജി ജോസഫ്, ഭാഷാന്യൂപക്ഷ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, സുനില്‍ പെരുമ്പളം, യുവമോര്‍ച്ച ജില്ലാ കമ്മറ്റിയഗം അഡ്വ.അനീഷ് ജെയ്ന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി: അന്യായമായ വൈദ്യുതിനിരക്ക് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പച്ചാളം കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. ജില്ല ജനറല്‍ സെക്രട്ടറി വി.എസ്.സ്വരാജ്, എം.ജി.ഷാജി, പി.എസ്.എംഗല്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: