അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തന്നെ തൂക്കിലേറ്റാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഉറുദു പത്രമായ നയി ദുനിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മോഡിയുടെ പരാമര്‍ശം.
നയി ദുനിയയുടെ എഡിറ്ററും സമാജ്വാദി പാര്‍ട്ടി മുന്‍ എംപി ഷാഹിദ് സിദ്ദിഖിയാണ് മോഡിയുമായി അഭിമുഖം നടത്തിയത്. സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയും പലകാര്യങ്ങളിലും ക്ഷമാപണം നടത്തിയിട്ടുണ്ട്. ഇതുപോലെ ഗുജറാത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ മോഡിക്കും ക്ഷമാപണം നടത്തിക്കൂടേയെന്ന ചോദ്യത്തിന് മറുപടിയായാണ് ഈ പ്രതികരണമെന്ന് സിദ്ദിഖി പറഞ്ഞു.
കുറ്റക്കാരനല്ലെന്ന് തെളിയുകയാണെങ്കില്‍ തന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ മാപ്പുപറയണമെന്നും മോഡി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: