ന്യൂദല്‍ഹി: രാജ്യത്തെ പതിമൂന്നാം രാഷ്ട്രപതിയായി പ്രണബ് കുമാര്‍ മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ഉണ്ടാകും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ.
പ്രണബിന്റെ സ്ഥാനാര്‍ഥിത്വത്തെ ആദ്യം എതിര്‍ത്ത മമത പിന്നീടു മറ്റു ഗത്യന്തരമില്ലാത്തതിനാല്‍ പിന്തുണയ്ക്കുകയായിരുന്നു. മമതയെ കൂടാതെ തൃണമൂല്‍ നേതാക്കളായ കുനാല്‍ ഘോഷ്, ദേരക് ഒബ്രിയാന്, റെയ്ല് മന്ത്രി മുകുള്‍ റോയ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
നിയുക്ത രാഷ്ട്രപതി പ്രണബിനെ മമത ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നു. ചുമതലയേറ്റശേഷം ആദ്യം പശ്ചിമബംഗാള്‍ സന്ദര്‍ശിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേക്കുളള ക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ചതായും അവര്‍ അറിയിച്ചു.
നിലവില്‍ യുപിഎയുമായി അഭിപ്രായ ഭിന്നത തുടരുന്ന മമതയുടെ സാന്നിധ്യം ചടങ്ങിന് രാഷ്ട്രീയ പ്രാധാന്യവും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: