ന്യൂദല്‍ഹി : 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഭീകരന് അഫ്സല് ഗുരുവിന്റെ ദയാഹര്‍ജിയില്‍ പഠിച്ച ശേഷം തീരുമാനം എടുക്കുമെന്ന് നിയുക്ത രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ദേശീയ ചാനലിനു നല്കിയ അഭിമുഖത്തിലാണു പ്രണബ് നിലപാടറിയിച്ചത്. പ്രസിഡന്റിന്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുത്ത ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. തുടര്‍ന്ന് ഉചിത തീരുമാനം കൈക്കൊളളുമെന്നും പ്രണബ് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണച്ച ശിവസേന അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി തളളണമെന്നു പാര്‍ട്ടി മുഖപത്രത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പൊതു ജീവിതത്തില്‍ തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് പ്രസിഡന്റ് പദവി. തനിക്കു വോട്ടു നല്‍കിയവര്‍ക്കു നന്ദി പറയുന്നു. ഏറ്റവും കഴിവുളള രാഷ്ട്രീയക്കാര്‍ ഉളള രാജ്യമാണു നമ്മുടേത്. എന്നാല്‍ പാര്‍ട്ടികള്‍ തമ്മിലുളള വൈരം ആശങ്കയുണ്ടാക്കുന്നു. ജന നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: