കാസര്‍കോട് : ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ പ്രശ്നത്തില്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കാനും, ദുരിതബാധിതര്‍ക്ക് പ്രതീക്ഷ നല്കിക്കൊണ്ടും എന്‍ഡോസള്‍ഫാന്‍ സമഗ്ര പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ദേശീയ ശില്പശാല നാളെ ആരംഭിക്കും. വിദ്യാനഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 1൦ മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പി.കരുണാകരന് എം.പി അദ്ധ്യക്ഷത വഹിക്കും, മന്ത്രി കെ.പി.മോഹനന്, മന്ത്രി വി.എസ്.ശിവകുമാര്‍, ജില്ലയിലെ എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന് (ഉദുമ), ഇ.ചന്ദ്രശേഖരന്, പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന് (തൃക്കരിപ്പൂറ്‍) തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന അക്കാദമിക് സെഷനില്‍ കേന്ദ്ര ശാസ്ത്ര പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സുനിതാ നരെയ്ന് മുഖ്യ പ്രഭാഷണം നടത്തും. 22ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്, പി.കരുണാകരന് എം പി, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗം വിദഗ്ധന്‍ ഡോ.കെ.രാജമോഹന്‍, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പ്രൊഫസര്‍ തോമസ് മാത്യു, പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ.ജയശ്രീ, ആലപ്പുഴ മെഡിക്കല്‍ കോളേജ് പാതോളജി വിഭാഗം പ്രൊഫസര്‍ ഡോ. കെ.പി.അരവിന്ദാക്ഷന്, ഡോ.സൈറു ഫിലിപ്പ്, കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ.ഷാജി, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍മാരായ ഡോ.ജയകൃഷ്ണന്, ഡോ.ഖദീജ മുംതാസ്, മാനസീകാരോഗ്യ വിദഗ്ധന്‍ തിരുവനന്തപുരത്തെ എ.ശ്രീലാല്‍, എസ്.ഐ.ടി സൈക്ക്യാട്രിസ്റ്റ് ഡോ.ജയപ്രകാശ്, ബയോഡൈവേര്‍സിറ്റി ബോര്‍ഡ് മുന്‍ ചെയര്മാന് ഡോ.വി.എസ്. വിജയന്, തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.സുന്ദരി രവീന്ദ്രന്,പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളേജിലെ ഡോ.പി.എം.കുട്ടി, തിരുവനന്തപുരം തണല്‍ സംഘടനാ ഡയറക്ടര്‍ സി.ജയകുമാര്‍, എസ്.ഉഷാ.ആര്.ശ്രീധര്‍, ഹൈദരബാദ് ഡി.എം.എസ്.എ ഡയറക്ടര്‍ ഡി.വി.റായിഡു, കാര്‍ഷിക വിദഗ്ധരായ കേരള കാര്‍ഷിക സര്‍വ്വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ഡോ.ബാലചന്ദ്രന്, ഡോ.ലീനാകുമാരി, ഡോ.എം.ഗോവിന്ദന്, പീച്ചിയിലെ ശാസ്ത്രഞ്ജന്മാരായ ഡോ.ടി.പി.സഞ്ജീവ്, ഡോ.അമൃത്, സി.പി.സി.ആര്.ഐയിലെ സീനിയര്‍ സയണ്റ്റിസ്റ്റ് ഡോ.തമ്പാന്, പ്രൊഫസര്‍ എം.എ.റഹ്മാന്, അംബികാസുതന്‍ മാങ്ങാട്, നാരായണന് പേര്യ തുടങ്ങിയ നിരവധി വിദഗ്ധ പങ്കെടുക്കും. ശില്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായും ദേശീയ മനുഷ്യാവകാശ കമ്മീഷനുമായും ഇടപെടും. നിരന്തരമായ മോണിറ്ററിംഗിലൂടെപദ്ധതി ആവിഷ്കാരവും, നിര്‍വ്വഹണവും തുടര്‍ നടപടികളും നിരീക്ഷണവിധേയമാക്കും. പ്രത്യേക ടാക്സ് ഫോഴ്സുകളെ ഇതിനായി ശില്പശാലയുടെ ഭാഗമായി നിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: