Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീലേശ്വരത്തെ സിപിഎം വിഭാഗീയത; കൂട്ട രാജിക്ക്‌ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2012, 11:26 pm IST
inKasargod
  • സ്വന്തം ലേഖകന്‍

നീലേശ്വരം : നീലേശ്വരം മേഖലയിലെ സിപിഎമ്മിനകത്ത്‌ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ശക്തി പ്രാപിച്ചു. ഔദ്യോഗിക നേതൃത്വത്തിനെതിരെ പടയൊരുക്കത്തിലാണ്‌ രഹസ്യമായി വിഎസ്‌ പക്ഷം. പാര്‍ട്ടിയില്‍ നിന്നും കൂട്ട രാജിക്ക്‌ വരെയുള്ള സാധ്യതകള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. നീലേശ്വരം ബസ്സ്റ്റാണ്റ്റിനടുത്ത വിഎസ്‌ ഓട്ടോസ്റ്റാണ്റ്റിലെ സിഐടിയു പ്രവര്‍ത്തകരായ ചിലരെ വിഎസ്‌ അനുകൂല കുറ്റം ചാര്‍ത്തി അച്ചടക്ക നടപടിക്ക്‌ വിധേയമാക്കിയതോടെ നീലേശ്വരത്ത്‌ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്‌. ഔദ്യോഗിക പക്ഷത്തെ പാര്‍ട്ടി യോഗങ്ങളില്‍ തിരഞ്ഞ്‌ പിടിച്ച്‌ അക്രമിക്കാനുള്ള ശ്രമം വിഎസ്‌ അനുകൂലികളായ നേതാക്കള്‍ തുടങ്ങിയിട്ടുണ്ട്‌. പാര്‍ട്ടി അംഗങ്ങളുടെ കണക്ക്‌ അക്കത്തില്‍, കൊഴിഞ്ഞുപോക്ക്‌ ശതമാന കണക്കില്‍ ഇങ്ങനെ പോകുന്നു റിപ്പോര്‍ട്ടിനെതിരെയുള്ള വിമര്‍ശനം. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടാനായി അക്കത്തില്‍ വിശദീകരിക്കുമ്പോള്‍ പലപ്പോഴായി പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവരുടെ എണ്ണം ശതമാന കണക്കില്‍ രേഖപ്പെടുത്തുന്നത്‌ സാധാരണക്കാര്‍ക്ക്‌ മനസിലാക്കാന്‍ പറ്റാത്തതാണെന്ന്‌ വിഎസ്‌ പക്ഷം യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം കെ ബാലകൃഷ്ണന്‍, ഏരിയ സെക്രട്ടറി ടി കെ രവി, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അമ്പാടി, കണ്ണന്‍ നായര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനവും ആക്ഷേപവും ഉയര്‍ന്നത്‌. അതിനിടെ നീലേശ്വരം കേന്ദ്രീകരിച്ച്‌ വി എസ്‌ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട്‌ ലോക്കല്‍ സെക്രട്ടറിമാര്‍ക്ക്‌ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഔദ്യോഗിക പക്ഷം നല്‍കിയ നിര്‍ദ്ദേശം പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. നീലേശ്വരം ഓട്ടോസ്റ്റാണ്റ്റില്‍ വി എസിന്‌ അനുകൂലമായും ഔദ്യോഗിക പക്ഷത്തിന്‌ എതിരായും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നുവെന്ന ആരോപണത്തിന്‌ വിധേയരായ നീലേശ്വരം ലോക്കല്‍ സെക്രട്ടറി ശൈലേഷ്‌ ബാബുവിനെയും പള്ളിക്കര ലോക്കല്‍ സെക്രട്ടറി കെ വി വേണുഗോപാലനെയും തല്‍സ്ഥാനങ്ങളില്‍ നിന്ന്‌ നീക്കാനാണ്‌ ഔദ്യോഗിക വിഭാഗം ശ്രമം നടത്തുന്നത്‌. ഇരുവര്‍ക്കും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നേതൃത്വം നല്‍കിയ നിര്‍ദ്ദേശം ഇതുസംബന്ധിച്ച നടപടികളുടെ മുന്നോടിയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. അതേസമയം ശൈലേഷ്‌ ബാബുവിനും കെ വി വേണുഗോപാലിനും എതിരെ നടപടിയുണ്ടായാല്‍ നീലേശ്വരം മേഖലയിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും കൂട്ടത്തോടെ രാജിവെക്കുമെന്ന്‌ വി എസ്‌ പക്ഷം മുന്നറിയിപ്പ്‌ നല്‍കി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച്‌ വി എസ്‌ ഓട്ടോസ്റ്റാണ്റ്റിലെ മുന്‍സെക്രട്ടറിയെ പുറത്താക്കിയ നടപടിയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന്‌ ആരോപിച്ച്‌ അഞ്ച്‌ പേരെ അന്വേഷണ വിധേയമായി സസ്പെണ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചതും സിപിഎമ്മിലും സി ഐ ടി യുവിലും പൊട്ടിത്തെറിക്ക്‌ കാരണമായിട്ടുണ്ട്‌. ഇതിന്‌ പുറമെയാണ്‌ വി എസ്‌ പക്ഷക്കാരായ രണ്ട്‌ ലോക്കല്‍ സെക്രട്ടറിമാര്‍ക്കെതിരെ ഔദ്യോഗിക നേതൃത്വം കടുത്ത നടപടികളിലേക്ക്‌ നീങ്ങുന്നത്‌. ഔദ്യോഗികമായ തിരക്കുകാരണം ഇവരെ മാറ്റാന്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ്‌ നേതൃത്വത്തിണ്റ്റെ വിശദീകരണം. ശൈലേഷ്‌ ബാബു നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിണ്റ്റെ ജില്ലാ മാനേജരാണ്‌. ജില്ലാ ബേങ്ക്‌ ഉദ്യോഗസ്ഥനായ കെ വി വേണുഗോപാലന്‍ ചിറ്റാരിക്കാലിലേക്ക്‌ സ്ഥലം മാറി പോയതിനാല്‍ പള്ളിക്കര ലോക്കലില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും നേതൃത്വം പറയുന്നു. അതേസമയം നീലേശ്വരത്ത്‌ വി എസ്‌ പക്ഷത്തിണ്റ്റെ പ്രവര്‍ത്തനം ഇത്രയും ശക്തിപ്പെടാന്‍ കാരണമായതും ഔദ്യോഗിക പക്ഷത്തിണ്റ്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറഞ്ഞതുമൊക്കെ രണ്ട്‌ ലോക്കല്‍ സെക്രട്ടറിമാരുടെ ഇടപെടല്‍ മൂലമാണെന്നാണ്‌ ഏരിയാ നേതൃത്വവും ജില്ലാ നേതൃത്വവും കരുതുന്നത്‌. ഔദ്യോഗിക വിഭാഗത്തിണ്റ്റെ പരിപാടികളില്‍ നിന്ന്‌ ഈ രണ്ട്‌ നേതാക്കളും വിട്ടുനില്‍ക്കുന്നതും ജില്ലാ നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്‌. വി എസ്‌ പക്ഷം സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന്‌ ഔദ്യോഗിക പക്ഷത്തെ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതും ചര്‍ച്ചാ വിഷയമാണ്‌. ഇതിന്‌ പുറമെ സിപിഎമ്മിണ്റ്റെ കൊയാമ്പുറം ബ്രാഞ്ച്‌ ഓഫീസ്‌ കെട്ടിടത്തിണ്റ്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലാകാന്‍ ലോക്കല്‍ സെക്രട്ടറിമാരുടെ നീക്കങ്ങള്‍ ഇടവരുത്തിയെന്നും വിമര്‍ശനമുണ്ട്‌. ബ്രാഞ്ച്‌ ഓഫീസ്‌ കെട്ടിടം പിണറായി വിജയനെ കൊണ്ട്‌ ഉദ്ഘാടനം ചെയ്യിക്കാനാണ്‌ നേതൃത്വം തീരുമാനിച്ചതെങ്കിലും വി എസ്‌ പക്ഷത്തിണ്റ്റെ കടുത്ത എതിര്‍പ്പുകാരണം ഉദ്ഘാടനം നടന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും വി എസ്‌ അനുകൂലികളായതിനാല്‍ ഇവരുടെ പ്രതിഷേധം മറികടന്ന്‌ തീരുമാനമെടുക്കാനുള്ള ധൈര്യം നേതൃത്വത്തിന്‌ ഇപ്പോഴും കൈവന്നിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.