മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്‍സ്റ്റിട്യൂഷണല്‍ റവല്യൂഷനറി പാര്‍ട്ടി(പി.ആര്.ഐ.) സ്ഥാനാര്‍ത്ഥി എന്റിക് പെനാ നിറ്റോയ്ക്ക് വിജയം. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ് 45കാരനായ നിറ്റോ. മെക്സിക്കോ സംസ്ഥാനത്തിന്റെ ഗവര്‍ണറായിരുന്നു അദ്ദേഹം.
നിറ്റോ 38 ശതമാനം വോട്ട് നേടിയാണ് വിജയം സ്വന്തമാക്കിയത്. അതേസമയം, മുഖ്യ എതിരാളിയായ ഡെമാക്രോറ്റിക് റവല്യൂഷന് പാര്‍ട്ടി സ്ഥാനാര്‍ഥി ആന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രാഡോര്‍ 31 ശതമാനം വോട്ട് നേടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ വലയത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഭൂരിഭാഗം പോളിംഗ് ബൂത്തുകളിലും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. സാമ്പത്തികമായി മുന്നേറ്റം നടത്തുന്നുവെന്ന് പറയപ്പെടുന്ന രാജ്യമായ മെക്സിക്കോയിലെ 11.20 കോടി ജനസംഖ്യയില്‍ 47 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ സാമ്പത്തികമായി മുന്നിട്ടുനില്ക്കുന്ന രാജ്യമാണ് മെക്സിക്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: