കൊച്ചി: തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസലിനെ വധിച്ച കേസിലെ ഏഴും എട്ടും പ്രതികളായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന് എന്നിവരെ സി.ബി.ഐ കസ്റ്റഡിയില്‍ വിടുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി.
ജൂണ്‍ 29നാണ് കാരായിമാരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. അന്നേദിവസം ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്തു. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതികളെ അന്ന് തന്നെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇന്ന് വീണ്ടും രണ്ട് ഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ഹൈക്കോടതി സ്റ്റേ ഉത്തരവ് റദ്ദാക്കിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം തന്നെ കാരായിമാരെ സി.ജെ.എം കോടതിയില്‍ ഹാജരാക്കി സി.ബി.ഐ കസ്റ്റിഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: