കൊച്ചി: ജൂവലറി ഉടമയെ ആക്രമിച്ച് രണ്ടര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ലഷ്കര്‍ ഭീകരന് തടിയന്റവിട നസീറിനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളി.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് നസീര്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യം ചെയ്യലില്‍ നസീര്‍ സഹകരിക്കാതെ വന്നതിനെ തുടര്‍ന്ന് നാര്‍കോ പരിശോധനയ്ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
ജൂവലറിയില്‍ നിന്ന് കവര്‍ന്ന നാല് കിലോ സ്വര്‍ണം ആര്‍ക്ക് വിറ്റെന്ന് നസീര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നാര്‍ക്കോ പരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമാണെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: