കൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വടകരയില്‍ കോടതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം നടത്തുന്ന ഹര്‍ത്താലിനെ അവരുടെ പാര്‍ട്ടിയിലുള്ളവര്‍ പിന്തുണയ്ക്കുന്നുണ്ടോയെന്ന കാര്യം സംശയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയെ തോല്പിക്കാനാവും. എന്നാല്‍ ഒരു പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയെ തകര്‍ക്കാനാവില്ല. സി.പി.എമ്മിനെ തകര്‍ക്കാന്‍ സി.പി.എമ്മിന് മാത്രമെ കഴിയുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സി.പി.എമ്മിനെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ശ്രമിക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: