ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ അയോഗ്യനാക്കപ്പെട്ട യൂസഫ് റാസാ ഗിലാനിക്കു പകരം രാജാ പര്‍വേസ് അഷറഫ് പുതിയ പാക്ക് പ്രധാനമന്ത്രിയായി തെരെഞ്ഞടുത്തു. 89 നെതിരെ 211 വോട്ടിനാണ് അഷറഫ് തെരെഞ്ഞടുക്കപ്പെട്ടത് .പ്രധാന മന്ത്രി സ്ഥാനത്തേക്ക് അഷറഫിന്റെ പേര് പാക്കിസ്ഥാന് പീപ്പിള്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചു.നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച മഖ്ദൂം ഷഹാബുദിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായി രാജാ പര്‍വേസ് അഷറഫ് പത്രിക സമര്‍പ്പിച്ചത്.
മരുന്ന് ഇറക്കുമതിയിലെ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് കോടതി മഖ്ദൂവിനെതിരെഅറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയാക്കുന്നത് കോടതിയുമായുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്ന് കണ്ടാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.തുടര്‍ന്നാണ് അഷറഫിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
2008 ലെ നിയമസഭയിലെ ജല ഊര്‍ജ്ജ വകുപ്പ് മന്ത്രിയായിരുന്നു അഷറഫ്.ഊര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന അഷറഫിനെതിരെ നടപടിയെടുക്കാന്‍ ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസും നിലവിലുണ്ട്.ഈ കേസുകളില്‍ അഷറഫിനെതിരെ നടപടിയെടുക്കുവാന്‍ പാക് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഗിലാനിയെ പാക്ക് സുപ്രീം കോടതി അയോഗ്യനാക്കിയത്.പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജിവിപ്പിക്കുന്നതിന് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന കോടതിയുടെ ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ഗിലാനിയെ കോടതി ശിക്ഷിച്ചത്.കോടതിപിരിയും വരെ പ്രതീകാത്മക തടവ് ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി പദം ഒഴിയണമെന്നും ഗിലാനിയെ അയോഗ്യനാക്കണമെന്നും പാക്കിസ്ഥാനിലെ പ്രതിപക്ഷമുള്‍പ്പെടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഗിലാനിയെ അയോഗ്യനാക്കേണ്ടെന്ന പാക് ദേശീയ അസംബ്ലി സ്പീക്കറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഗിലാനിയെ അയോഗ്യനാക്കിയത്.
ഹരിദത്തിന്റെ ആത്മഹത്യ:
കാര്‍ഗോ രമേഷിനെ ചോദ്യംചെയ്തു
കൊച്ചി: സമ്പത്ത് കസ്റ്റഡിമരണക്കേസ് അന്വേഷിച്ച സിബിഐ എഎസ്പി ഹരിദത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്പിരിറ്റ് കടത്തുകാരന് കാര്‍ഗോ രമേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയതിന് പിന്നില്‍ കര്‍ണാടകയിലെ സ്പിരിറ്റ് കടത്തുകാര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മലബാര്‍ സിമന്റ്സിന്റെ ഗ്രീന്‍ചാനല്‍ ടോക്കണ്‍ ഉപയോഗിച്ച് സ്പിരിറ്റ് കടത്തിയ കേസിലെ മുഖ്യപ്രതിയായ കാര്‍ഗോ രമേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ പ്രതിപ്പട്ടികയിലുള്ള പാലക്കാട് മുന്‍ എസ്പി വിജയ് സാഖറെയുടെ നേതൃത്വത്തിലായിരുന്നു കാര്‍ഗോ രമേഷിനെ അറസ്റ്റു ചെയ്തത്. ഇതിന്റെ പ്രതികാരമായാണ് സാഖറെ ഉള്‍പ്പെടെയുള്ളവരെ സമ്പത്ത് കസ്റ്റഡിമരണക്കേസില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: