ന്യുദല്‍ഹി: യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് വീണ്ടും മൂല്യത്തകര്‍ച്ച. ഡോളറൊന്നിന് 57 രൂപയെന്ന നിരക്കിലാണ് ഇപ്പോള്‍ വിപണയില്‍ വിനിമയം നടക്കുന്നത്. ഇന്നലെ 56.30 രൂപ എന്ന നിരക്കിലായിരുന്നു വിനിമയം അവസാനിപ്പിച്ചത്.
ഇറക്കുമതിക്കാര്‍ ഡോളറിനെ കൂടുതല്‍ ആശ്രയിക്കുന്നത് വിപണിയിലേക്ക് ഡോളറിന്റെ ഒഴുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനിടെ ഓഹരി വിപണിയിലും തളര്‍ച്ച നേരിടുകയാണ്. സൂചിക 130 പോയിന്റ് നഷ്ടത്തില്‍ 16,903 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: