കൊച്ചി: ഹോട്ടലുകളിലെ ഭക്ഷണവില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനമുണ്ടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യാതൊരു മാനദണ്ഡവുമില്ലാത്ത ഹോട്ടലുകളിലെ ഭക്ഷണവില സാധാരണജനത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനും കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ സൊസൈറ്റിയും തമ്മിലുളള കേസ് തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.സിരിജഗന്റെ ഉത്തരവ്. പഴക്കമുളള ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ഹോട്ടലിന്റെ പേര് പരസ്യമാക്കാന്‍ മാധ്യമങ്ങളും ഉദ്യോഗസ്ഥരും മടിക്കരുതെന്നും ഉത്തരവ് നിര്‍ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: