കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വി.എസ് അച്യുതാനന്ദന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് നിര്‍ദേശം. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഒന്നിന്റേതാണ് ഉത്തരവ്. കേസ് കോടതി വീണ്ടും ജൂലൈ ആറിന് പരിഗണിക്കും.
ഐസ്ക്രീം കേസ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അട്ടമറിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ വി.എസ് ഹര്‍ജി നല്‍കിയെങ്കിലും നേരിട്ട് ഹാജരായാല്‍ ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ഏതു നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വി.എസ് ഹര്‍ജി നല്‍കിയതെന്നും കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: