Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2012, 10:29 pm IST
in Uncategorized

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുകാരായ കേന്ദ്രമന്ത്രിമാര്‍ രാജിക്കൊരുങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കേന്ദ്ര ധനമന്ത്രിയുമായ പ്രണബ്‌ മുഖര്‍ജിയെ യുപിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിനോടുള്ള പ്രതിഷേധമായാണ്‌ ആറ്‌ തൃണമൂല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങിയത്‌. രാജിക്കത്തുകള്‍ പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക്‌ കൈമാറി. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ മമത തീരുമാനമെടുക്കും.

പുതിയ രാഷ്‌ട്രപതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ രൂക്ഷമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രം ഭരിക്കുന്നത്‌ കോണ്‍ഗ്രസ്‌ ഒറ്റയ്‌ക്കല്ലെന്ന്‌ ഓര്‍ക്കണമെന്ന മുന്നറിയിപ്പും തൃണമൂല്‍ നല്‍കിയിരിക്കയാണ്‌. മുഖര്‍ജിയുടെ കാര്യത്തില്‍ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തിയിട്ടും തീരുമാനം മാറ്റാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസ്‌ നടപടിയാണ്‌ തൃണമൂലിനെ പ്രകോപിതരാക്കിയിരിക്കുന്നത്‌. മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനെത്തന്നെയാണ്‌ ഇപ്പോഴും തങ്ങള്‍ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി കണക്കാക്കുന്നതെന്നും തൃണമൂല്‍ വ്യക്തമാക്കിയിരിക്കയാണ്‌. താന്‍ മത്സരത്തിനില്ലെന്ന്‌ കലാം ഔദ്യോഗികമായി വ്യക്തമാക്കിയതിന്‌ പിന്നാലെയാണ്‌ തൃണമൂല്‍ ഇത്‌ പറഞ്ഞിരിക്കുന്നത്‌. തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിന്റെ ആവശ്യകത കലാമിനെ ബോധ്യപ്പെടുത്തുമെന്ന്‌ കൊല്‍ക്കത്തയില്‍ ടിഎംസി നിയമസഭാംഗങ്ങളുടെ യോഗത്തിനുശേഷം പാര്‍ട്ടി എംപി സുദീപ്‌ ബന്ദോപാധ്യായ പറഞ്ഞു.

യുപിഎയുടെ സ്ഥാനാര്‍ത്ഥിയായി മുഖര്‍ജിയുടെ പേര്‌ ഉയര്‍ന്നുകേട്ടപ്പോള്‍ മുതല്‍ മമതക്കും കോണ്‍ഗ്രസിനുമിടയില്‍ ഉരുണ്ടുകൂടിയ അസ്വാരസ്യങ്ങളാണ്‌ ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നത്‌. തര്‍ക്കവിഷയത്തില്‍ ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ച കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ മമതാ ബാനര്‍ജിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ടിഎംസിക്ക്‌ ലോക്സഭയില്‍ 19 എംപിമാരാണുള്ളത്‌. ആറ്‌ മന്ത്രിമാരും.

സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം പ്രണബ്‌ മുഖര്‍ജിയും ഹമീദ്‌ അന്‍സാരിയുമാണ്‌ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെന്ന്‌ പ്രഖ്യാപിച്ച മമതയുടെ നടപടി നേരത്തെ വിവാദമായിരുന്നു.

പിന്നീട്‌ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം യാദവുമായി ചേര്‍ന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഉള്‍പ്പെടെ മൂന്നുപേരെ സ്വന്തം സ്ഥാനാര്‍ത്ഥികളായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യരാഷ്‌ട്രീയ മര്യാദകള്‍ മമത പാലിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. മുഖര്‍ജി യുപിഎയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായതോടെ മുലായം മലക്കം മറിയുകയും ചെയ്തു. ഇതിനിടെ, പ്രണബ്‌ മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വം സോണിയാഗാന്ധി പ്രഖ്യാപിച്ച കഴിഞ്ഞ 15ലെ യുപിഎ യോഗം മമത ബഹിഷ്കരിക്കുകയും ചെയ്തു. കളി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും അവര്‍ കോണ്‍ഗ്രസിന്‌ നല്‍കി. അന്നുമുതല്‍ അവര്‍ കലാമിനുവേണ്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയായിരുന്നു.

ഒടുവില്‍ കലാം മത്സരിക്കുന്നില്ലെന്ന്‌ പ്രഖ്യാപിച്ചതോടെ മമതയെ സംബന്ധിച്ചിടത്തോളം വിഷയം അഭിമാനപ്രശ്നമായിരിക്കയാണ്‌. ഒന്നുകില്‍ അഭിമാനം ബലികഴിച്ച്‌ യുപിഎയില്‍ തുടരുക, അല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന്‌ പിന്‍വാങ്ങുക എന്ന സ്ഥിതിയില്‍ എത്തിയിരിക്കയാണ്‌. മമത പിന്മാറിയാല്‍ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാധ്യതയേറുമെങ്കിലും മുലായം യുപിഎയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ പഴയ തുടരുകയും ചെയ്യും. എന്തുവന്നാലും സമ്മര്‍ദ്ദതന്ത്രങ്ങളുമായി മമതാ ബാനര്‍ജി മുന്നോട്ടുപോകാനും സാധ്യത ഏറെയാണ്‌.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.