നിങ്ങളുടെ പ്രതികരണങ്ങളെ വിലയിരുത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നുവെങ്കില്‍ നിങ്ങള്‍ ബോധത്തോടെയാണ് പെരുമാറുന്നതെന്നും നിങ്ങളൊരു യന്ത്രമല്ലെന്നും മനസ്സിലാക്കാം. ബോധമനസ്സില്‍ നിന്നും ഊര്‍ജ്ജം നേടുക. ചില സമയത്ത് നിങ്ങളുടെ ബോധം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളിലെ ‘ഞാന്‍’ എന്നു പറയുന്നത് ഒരു യന്ത്രംപോലെയാണ്. യാന്ത്രികമായ അവസ്ഥയിലാണ് നിങ്ങള്‍. ‘ഞാന്‍’ എന്നതിനെ ബോധത്തോടെ പ്രവര്‍ത്തിപ്പിക്കണം. ഈ ബോധത്തെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യത്തിലും ഉള്‍പ്പെടുത്തുക.
ബോധത്തോടെ ഓരോ പ്രവൃത്തിയും ചെയ്യുക. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യത്തിലും ബോധം സൃഷ്ടിക്കുക എന്നത് ഒരുതരം ആത്മീയവ്യായാമമാണ്. മനഃശാസ്ത്രജ്ഞന്മാര് വിശേഷിപ്പക്കുന്ന ആത്മപ്രതികരണം തന്നെയാണ് ബോധം എന്നതും അതായത് ഒരു കാര്യത്തെകുറിച്ച് ആലോചിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ്. ഇത് മനുഷ്യന് മാത്രമുള്ള കഴിവാണ്. ഇത് തത്വശാസ്ത്രത്തിന്റെയും മാനുഷികശാസ്ത്രത്തിന്റെയും അടിസ്ഥാനമാണ്.
നിങ്ങളുടെ മനസ്സിന്റെ പൊട്ടിത്തെറിക്കലുകളെ ശാന്തമായ പ്രതികരണമാക്കി മാറ്റുക. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരിശുദ്ധമാണോ അതോ നെഗേറ്റെവ് ഊര്‍ജ്ജം കലര്‍ന്നതാണോ എന്ന് പരിശോധിക്കുക. നിങ്ങളുടെ സ്വരം വിറയാര്ന്നതാണോ അതോ ഉറച്ചതാണോ. ശരീരം അസ്വസ്ഥമാണോ ശാന്തമാണോ, അനാവശ്യചിന്തകളെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ, നിങ്ങള്‍ക്ക് സ്വയം നന്നായി സംസാരിക്കാന്‍ കഴിയാറുണ്ടോ, അനാവശ്യചിന്തകള്‍ ഒഴിവാക്കി മനസ്സിനെ ശൂന്യമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ, നിങ്ങള്‍ സ്വയം സംസാരിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിക്കുക, അത് നിങ്ങളെ ശരിയായ വഴിയിലേക്ക് നയിക്കുന്നുണ്ടോ അതോ വഴി തെറ്റിക്കുന്നുണ്ടോ എന്ന് കണ്ടെത്തുക.
നമ്മുടെ ജീവിതത്തെ ഭരിക്കുന്നത് നമ്മുടെ മനസ്സാണ്. മനസ്സിന്റെ പ്രതിഫലനമാണ് ജീവിതം. മനസ്സുകൊണ്ട് നമ്മള് ബന്ധനത്തിലാക്കപ്പെട്ടിരിക്കുന്നു. മനസ്സ് ഒരു തടവറയാണ്. സ്വയം സംസാരിക്കുന്ന രീതി നമ്മുടെ മനസ്സിനുണ്ട്. നിര്‍ബന്ധപൂര്‍വ്വമായ ചിന്തകള്‍ താളം തെറ്റിക്കുന്നു.
നിങ്ങളുടെ ചിന്തകളെപ്പറ്റി ചിന്തിക്കുക. ചിന്തകളെ നിരീക്ഷിക്കുക. മനസ്സില്‍ ഉയരുന്ന ഓരോ ചിന്തകളെയും ശ്രദ്ധിക്കുക. ഒരു പരീക്ഷണമെന്ന നിലയ്ക്ക് ഇപ്പോള്‍തന്നെ കണ്ണുകളടച്ച് മനസ്സില്‍ ഉയരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ചിന്തകളെ നിരീക്ഷിക്കുക. അപ്പോള്‍ ഒരു ചിന്തപോലും ഉണ്ടാവുകയില്ല. ചിന്തകളെ നിക്ഷേപിക്കാനായി കാത്തിരിക്കുമ്പോള്‍ ചിന്തകള്‍ തന്നെ ഉണ്ടാവുകയില്ല. ജാഗരൂകരായിരുന്ന സമയത്ത് നമ്മള് സ്വയം വല്ലാതെ ബോധമുള്ളവരാകുന്നു. ബോധം കുറയുമ്പോള്‍ ചിന്തകള്‍ ധാരാളമായുണ്ടാകുന്നു. അതായത് മനസ്സ് എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനര്‍ത്ഥം നിങ്ങളുടെ ബോധനിലവാരം വളരെ താഴ്ന്നതാണെന്നാണ്.
ആവശ്യമുള്ളപ്പോള്‍ മനസ്സിനെ സ്വയം സംസാരിക്കാന്‍ അനുവദിക്കുക. മറ്റ് സമയങ്ങളില്‍ നിശബ്ദമായിരിക്കാന്‍ പഠിക്കുക. ചിന്തകള്‍ ശരീരത്തെ പലതരത്തില്‍ ബാധിക്കുന്നു. നെഗേറ്റെവ് ചിന്തകള്‍ ശരീരത്തെ മുറിവേല്‍പ്പിക്കുന്നു. പോസിറ്റീവ് ചിന്തകള്‍ ശരീരത്തെ ഉന്മേഷമുള്ളതാക്കുന്നു. അങ്ങനെയുള്ള ശരീരം നിങ്ങളെ ഉയര്‍ത്തുന്നു. മുറിവേറ്റ ശരീരത്തില്‍ നിങ്ങള്‍ ജീവിതസാഹചര്യങ്ങള്ക്കിരയാകുന്നു.
ഒരു നെഗേറ്റെവ് ചിന്തയുണ്ടാകുമ്പോള്‍ അതില്‍നിന്ന് അകന്നുനില്ക്കാന് ശ്രമിക്കുക. അതിനെ തിരിച്ചറിയാതിരിക്കുക. അത്തരം ചിന്തകള്‍ക്ക് വെറുതെ സാക്ഷിയായിരിക്കുക. ഒരു നിരീക്ഷകനാകുക. ചിന്തകള്‍ നിരീക്ഷിക്കപ്പെടട്ടെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ഒരു കാഴ്ചക്കാരനാകുക. ചിന്ത ഒരു കാഴ്ചയുമായിരിക്കട്ടെ. ക്രമേണ അത്തരം ചിന്തകളെ ഒഴിവാക്കാന്‍ പഠിക്കുക. കഴിയുമെങ്കില്‍ വാക്കുകളുപയോഗിക്കാതെ നിശബ്ദമായി സ്വയം ആശയവിനിമയം നടത്തുക. വാക്കുകളില്ലാത്ത, ഒരു നിശബ്ദമായ വിനിമയം രൂപപ്പെടുത്താന്‍ ശ്രമിക്കുക.
സ്വാമി സുഖബോധാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: