തിരുവനന്തപുരം:അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പ്രതിയായ മുസ്ലിം ലീഗ് എം.എല്‍.എ പി.കെ ബഷീറിനെ അറസ്റ്റ് ചെയ്യണമെന്നും സഭയില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.രാവിലെ 8.30 ന് സഭ ചേര്‍ന്നയുടന്‍തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി,പിന്നീട് നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധം തുടര്‍ന്നു.ചോദ്യോത്തര വേള ആരംഭിക്കുന്നതിനു മുന്‍പ് പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നു പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ച സ്പീക്കര്‍ ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവിനു സംസാരിക്കാന്‍ അനുവാദം നല്‍കാമെന്നു സ്പീക്കര്‍അറിയിച്ചു.ചോദ്യോത്തരവേള കഴിഞ്ഞയുടന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചുവെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല.തുടര്ന്നുപ്രതിപക്ഷ ബഹളം ശക്തമായി സഭ മുന്നോട്ടു പോകാന്‍ ആകില്ല എന്ന സ്ഥിതി ആയതോടെ നടപടി ക്രമങ്ങള്‍ പെട്ടെന്നു പൂര്‍ത്തിയാക്കി 9.45ഓടെ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: