കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എളമരം കരീമിനെതിരെ വീണ്ടും കേസെടുത്തു. ടി.പി.ചന്ദ്രശേഖരന് കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ. രാമചന്ദ്രനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ കൈയില്‍ പാര്‍ട്ടി ചിഹ്നം പച്ചകുത്തിയതിന്റെ ചിത്രമെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് രാമചന്ദ്രന് നായരാണെന്ന് വടകര കോട്ടപ്പറമ്പില്‍ ഡിവൈഎഫ്ഐ. സംഘടിപ്പിച്ച ചടങ്ങില്‍ കരീം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാമചന്ദ്രന് നായര്‍ വടകര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ ആക്ട് 117 (ഇ) അനുസരിച്ച് പോലീസ് കേസെടുത്തത്. നേരത്തെ അന്വേഷണസംഘത്തിലെ അംഗമായ ഡി.വൈ.എസ്.പി. സന്തോഷിനെ ഭീഷണിപ്പെടുത്തിയതിനും പോലീസ് കരീമിനെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: