Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കടുങ്ങല്ലൂര്‍ ശ്രീ നരസിംഹക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2012, 10:16 pm IST
in Travel

എറണാകുളം ജില്ലയില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തിലാണ്‌ ചിരപുരാതനമായ കടുങ്ങല്ലൂര്‍ നരസിംഹ ക്ഷേത്രം. മൂന്നിടം തൊഴുന്നതിലൂടെ മദ്ധ്യകേരളത്തില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നുമാണ്‌. ഈ മൂന്ന്‌ അമ്പല മാഹാത്മ്യത്തിലെ നടുങ്ങല്ലൂരാണ്‌ പില്‍ക്കാലത്ത്‌ കടുങ്ങല്ലൂരായി മാറിയതെന്നാണ്‌ പുരാവൃത്തം. ആലുവയിലേയും തിരുവാലൂരേയും രണ്ട്‌ മഹാദേവന്മാര്‍ക്കും നടക്കുള്ള മഹാവിഷ്ണു എന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്‌. ക്ഷേത്രത്തിനടുത്തുകൂടെ ബസ്‌ സര്‍വ്വീസ്‌ ഉണ്ട്‌. രഥത്തിന്റെ മട്ടിലുള്ള ക്ഷേത്ര ഗോപുരത്തിന്‌ മൂന്നുനിലകള്‍. ഇരുപതുകോലോളം ഉയരം വരുന്ന വലിയ ഗോപുരം ആകര്‍ഷകമാണ്‌. മുന്നില്‍ വിസ്തൃതമായ അങ്കണം. അവിടെ വലതുവശത്ത്‌ പറയ്‌ക്കാട്ട്‌ നാരായണപിള്ള സ്മരക എന്‍.എസ്‌.എസ്‌.കരയോഗമന്ദിരം ഇടതുഭാഗത്ത്‌ ആല്‍ത്തറയും മഠങ്ങളുമുണ്ട്‌. വലിയ ചുറ്റുമതിലിനുള്ളില്‍ പൗരാണികശോഭ പ്രസരിപ്പിക്കുന്ന രണ്ടുനില വട്ടശ്രീകോവില്‍. ഇരുപത്തിനാലോളം കോല്‍ പൊക്കമുള്ള ശ്രീകോവില്‍ തന്നെ ഒരപൂര്‍വ്വ ദൃശ്യം. പ്രധാനമൂര്‍ത്തി നരസിംഹം. കലയോടുകൂടിയ മഹാവിഷ്ണുവും പാര്‍ത്ഥസാരഥിയും ഉപദേവന്മാരായുണ്ട്‌. നരസിംഹമൂര്‍ത്തി കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ദേവന്‍ നരസിഹം മൂര്‍ത്തിയാണെങ്കിലും വിഷ്ണു സങ്കല്‍പത്തിലുള്ള പൂജ. മൂന്നുനേരം പൂജയുള്ള ക്ഷേത്രത്തില്‍ ഗണപതി ഹോമം പോലുള്ള വിശേഷപൂജകളില്ല. പാല്‍പായസമാണ്‌ പ്രധാന വഴിപാട്‌. വ്യാഴാഴ്ചകളില്‍ വഴിപാടിന്റെ വലിപ്പം കൂടും. എഴുപത്തിയഞ്ചുലിറ്ററില്‍ കുറയാത്ത പാല്‍പ്പായസമാണുണ്ടാവുക. പാനകനിവേദ്യമുണ്ടെങ്കിലും അത്‌ അത്താഴപൂജയ്‌ക്കാണ്‌. ഇടയ്‌ക്ക്‌ നിവേദ്യമില്ല. രക്തസംബന്ധമായ രോഗങ്ങള്‍ക്കും മംഗഗല്യഭാഗ്യത്തിനും ഈ വഴിപാട്‌ മെച്ചമെന്ന്‌ അനുഭവസ്ഥര്‍.

കടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്‌ തെക്കുകിഴക്കുഭാഗത്ത്‌ ഐക്കരനാട്‌ എന്ന സ്ഥലത്തെ ഒരു നമ്പൂതിരിയുടെ വകയായിരുന്നു ക്ഷേത്രമെന്നും, അവിടെ പൂജിച്ചിരുന്ന വിഗ്രഹവുമെടുത്ത്‌ അദ്ദേഹം തോണിയില്‍ യാത്രയായി എന്നുമാണ്‌ പറയപ്പെടുന്നത്‌. അദ്ദേഹത്തോടൊപ്പം രണ്ടയുപേര്‍ കൂടി ഉണ്ടായിരുന്നു. തോണി തുഴഞ്ഞിരുന്നയാളും കുട പിടിച്ചിരുന്ന വാല്യക്കാരനും. ഇപ്പോഴത്തെ ക്ഷേത്രത്തിന്‌ എതാണ്‌ അര കിലോമീറ്റര്‍ അകലെ അവര്‍ തോണിയടുപ്പിച്ചു. വിജനമായ പ്രദേശമായിരുന്നു അവിടം. അവര്‍ കൊണ്ടുവന്ന വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. പണ്ട്‌ ക്ഷേത്രത്തില്‍ രണ്ടു ദേവന്മാര്‍ ഉണ്ടായിരുന്നുവെന്നും പിന്നീട്‌ വന്ന അതിഥി സ്ഥാനിയായതാണെന്നും ഐതിഹ്യം. അതുകൊണ്ടായിരിക്കാം വിദൂരസ്ഥലങ്ങളില്‍ നിന്നും ഇവിടെ വന്നുതാമസിക്കുന്നവര്‍ മെച്ചപ്പെട്ട്‌ വരുമെന്ന ഒരു ചൊല്ലുതന്നെ ഇന്നാട്ടില്‍ പറഞ്ഞുകേള്‍ക്കാറുള്ളത്‌. കൂടെ വന്നവര്‍ക്ക്‌ തിരുമേനി സ്ഥാനമാനങ്ങളും താമസിക്കാന്‍ സ്ഥലവും നല്‍കി. തോണി തുഴഞ്ഞവരുടെ പരമ്പരയില്‍പ്പെട്ടവര്‍ എണ്ണ പിടിക്കുകയും മറ്റേവീട്ടുകാര്‍ ദേവന്‍ ശ്രീകോവിലിന്‌ വെളിയില്‍ വരുമ്പോള്‍ ഓലക്കുട പിടിക്കുകയും ചെയ്തുപോരുന്നു.

അഷ്ടമിരോഹിണിയും പ്രതിഷ്ഠാദിനവും വിശേഷ ദിവസങ്ങളായി ആഘോഷിച്ചുവരുന്നു. മേടമാസത്തില്‍ വിഷുവിന്‌ തലേദിവസം കൊടിയേറി എട്ടുദിവസമാണ്‌ ഉത്സവം. മൂന്നാം ദിവസത്തെ ഉത്സവബലി വിശേഷമാണ്‌. എട്ടാം ഉത്സവ ദിവസമാണ്‌ ആറാട്ട്‌. വൈകിട്ട്‌ നാലുമണിക്ക്‌ ആരംഭിക്കുന്ന ആറാട്ടിന്‌ മൂന്ന്‌ ആനപ്പുറത്ത്‌ എഴുന്നള്ളത്ത്‌. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആറാട്ട്‌ ആലുവാ മഹാദേവക്ഷേത്രത്തിനടുത്തുള്ള കടവിലേക്ക്‌ പോകും. രണ്ടു കിലോമീറ്റര്‍ ദൂരം മാത്രമുള്ള അവിടെ എത്താന്‍ അഞ്ചുണിക്കൂറെങ്കിലും വേണ്ടിവരും. തിരിച്ചുള്ള വരവിന്‌ പാറകളുമുണ്ടാകും. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഉത്സവം സമാപിക്കും.

– പെരിനാട്‌ സദാനന്ദന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഹരിലാൽ അനുസ്മരണം നടത്തി

News

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

Entertainment

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

Entertainment

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

പുതിയ വാര്‍ത്തകള്‍

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.