തിരുവനന്തപുരം: ചലച്ചിത്രതാരം പ്രിയങ്ക നായര്‍ വിവാഹിതയായി. ചെന്നൈ സ്വദേശിയും തമിഴ് സിനിമാ രംഗത്ത് സഹസംവിധായകനുമായ ലോറന്‍സ് റാം ആണ് വരന്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും ബന്ധുക്കളും കുടുംബ സുഹൃത്തുക്കളുംമാത്രമാണ് പങ്കെടുത്തത്.
മോഡലിങ് രംഗത്ത് നിന്നാണ് പ്രിയങ്ക സിനിമയിലെത്തിയത്. ‘വിലാപങ്ങള്‍ക്കപ്പുറം’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കിച്ചാമണി എം.ബി.എ, ഭൂമി മലയാളം, സമസ്ത കേരളം പി.ഒ, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: