ഏകദേശ കണക്കുകള്‍ തെളിയിക്കുന്നത് മഹാഭാരത യുദ്ധം നടന്നത് ക്രി.മു.3067 നവംബര്‍ 22 നാണെന്നാണ്. ഭാരതയുദ്ധത്തിലെ വിനാശകരമായ അണുവിസ്ഫോടനം സാധാരണ ജനജീവിതത്തെ തടസ്സപ്പെടുത്തി. അപ്പോള്‍ പാലിത്താന് എന്ന സ്ഥലത്തുനിന്നും യാത്രയായ യാദവര്‍ തങ്ങളെത്തിപ്പെട്ട സ്ഥലത്തിന് സ്വന്തം നാടിന്റെ പേരുതന്നെ നല്കി. അതാണ് ക്രമേണ പാലസ്തീന് ആയത്. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ഈ യാത്രയാണ് പുറപ്പാടുവ്യത്താന്തങ്ങള് ഇന്നും പ്രതിധ്വനിക്കുന്നത്. സൗരാടഷ്ട്രര്, യഹൂദര്‍ തുടങ്ങിയ വംശപരമ്പരകള്‍ ഈ യാദവരാണ്. ഇന്ന് ഉപയോഗത്തിലിരിക്കുന്ന യഹൂദ എന്ന വാക്കുതന്നെ യാദവ എന്ന സംസ്കൃതവാക്കിന്റെ അപ്രഭ്രംശമാണ്. ഹീബ്രു എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പോലും ഹരിബ്രു ഹരിഭഗവാന്റെ വാണി എന്നാണ്. ആദം ഭാരതീയനാണെന്ന വിശ്വാസം രൂഢമൂലമാണ്. മാര്‍ക്കോപോളോയുടെ സഞ്ചാരകൃതികളില്‍ ചൈനീസ് യൂദരുടെ ഒരു രേഖ തര്‍ജ്ജമചെയ്തു കാണുന്നു. ഇസ്രായേലരുടെ മതത്തോട് ബഹുമാനപുരസ്സരം, ഞങ്ങളുടെ അന്വേഷണത്തില്‍ അതിന്റെ ഒന്നാമത്തെ പൂര്വ്വികന് ആദം ഇന്ത്യയില്‍ ഉണ്ടായി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, യഹൂദരുടെ ആചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഭാരതീയരുടേതുമായി ഏതെ സാമ്യമുണ്ട്. തുളസി ഇരുവര്‍ക്കും പരിപാവനമായ ഒരു ചെടിയാണ്. എത്രയോ നാളുകള്‍ കഥയായി വ്യാപിച്ച് കിടന്ന പഴയ നിയമ പുസ്തകത്തില്‍ ഇസ്രായലികളുടെ ഭാരതീയ ബന്ധത്തെ തെളിയിക്കുന്ന ഒട്ടേറെ പ്രമാണങ്ങളുണ്ട്. ദിനവ്യന്താന്തത്തില് ഒട്ടേറെ തവണ പരാമര്‍ശിക്കുന്ന ചണം ഭാരതത്തില്‍ നിന്ന ് ഇറക്കുമതിചെയ്തതായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ ഭാരതത്തില്‍ നിന്ന് പാശ്ചാത്യലോകത്തേക്ക് ഒഴുകിയിരിക്കുന്നു. ശേബാരാഞ്ജി ശലോമോന് രാജാവിനു കൊടുത്തുപോലുള്ള സുഗന്ധദ്രവ്യം പിന്നീട് ഉണ്ടായിട്ടില്ല എന്ന് പഴയ നിയമത്തില്‍ വിവരിക്കുന്നു. കൂടാതെ ശ്രീകോവിലെകുറിച്ചും നിലവിളക്കിന് കുറിച്ചും പ്രചീന ഇസ്രയലികള്‍ വാചാലരായിരുന്നു. ആ വിവരണം കാണുക. അന്തര്‍ മന്ദിരത്തില്‍ മുന്‍പാകെ നിയമപ്രകാരം കത്തേണ്ടതിന് നിര്‍മ്മലമായ തങ്കം കൊണ്ടുള്ള നിലവിളക്കും ദീപങ്ങളും ഈദൃശ്യമായ കര്മ്മമണ്ഡലങ്ങള് ഇസ്രായേല്‍ രൂപപ്പെടുത്തിയത് യാദവരായിരുന്നു. മംഗോളിയ, റഷ്യ, ഇസ്രയാല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈദിക ചിന്താസരണിയുടെ പ്രചാരണത്തിനായി വൈദികവിഹാരങ്ങള് സ്ഥാപിച്ചിരുന്നത്.
ആചാര്യ എം.ആര്.രാജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: