മുംബൈ:മുംബയ് ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുമായി വഴക്കുണ്ടാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറൂഖ് ഖാനെ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്കി.മുംബയ് ക്രിക്കറ്റ് അസോസിയേഷനാണണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് എങ്കിലും വിലക്ക് നിലവില്‍ വരുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ബിസിസിഐയുടേതാണ്.അതേസമയം വിലക്കിന്മേല്‍ അന്തിമ തീരുമാനം ബി.സി.സി.ഐയുടേതായതിനാല് ഷാരൂഖ് ഖാന് അല്പം പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഐ.പി.എല്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: