Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാര്‍ക്സ്‌ മറന്നുപോയത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2012, 09:08 pm IST
in Vicharam

മാര്‍ക്സിനേയും ഏംഗല്‍സിനേയും ലോകത്തിലെ ചൂഷിത വര്‍ഗത്തിന്റെ ക്രിസ്തുവായി വിശേഷിക്കപ്പെടുന്നു. വേദനയും കഷ്ടപ്പാടും അനുഭവിക്കുന്ന വര്‍ഗത്തിന്റെ കടുത്ത സംരക്ഷകര്‍ അവരാണെന്ന്‌ ആരാധകരുടെ വിശ്വാസപ്രമാണം. സാമ്രാജ്യമോഹികളുടെ ചിന്താഗതിക്ക്‌ വാസ്തവത്തില്‍ മാര്‍ക്സ്‌ എതിരായിരുന്നോ? മാര്‍ക്സിന്റെ സൈദ്ധാന്തിക ശാസ്ത്രത്തില്‍ യൂറോപ്യന്‍മാരുടെ സാംസ്ക്കാരിക ഉയര്‍ച്ചയുടെ മന്ത്രം ഒളിഞ്ഞുകിടക്കുന്നില്ലേ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചതിനെക്കുറിച്ച്‌ അവരുടെ അഭിപ്രായം എന്തായിരുന്നെന്ന്‌ നോക്കാം. സ്വാതന്ത്ര്യത്തിന്റെ ആ ധ്വംസനത്തെ അവര്‍ ഏഷ്യയിലെ “ഒറ്റയ്‌ക്കും മഹത്തായതുമായ സാമ്രാജ്യവിപ്ലവം” എന്ന്‌ എന്തുകൊണ്ട്‌ പറഞ്ഞു?

ബ്രിട്ടീഷ്‌ ഭരണം ഭാരതത്തില്‍ വരുത്തിവച്ച വിനയുടെ ഭാവിപരിണാമത്തെക്കുറിച്ച്‌ മാര്‍ക്സ്‌ പറയുന്നു: ഇംഗ്ലണ്ട്‌ ഭാരതത്തില്‍ ഏറ്റവും നികൃഷ്ടമായ ഉദ്ദേശ്യത്താല്‍ പ്രേരിതമായ ഒരു സാമുദായിക വിപ്ലവമാണ്‌ നടത്തിയത്‌. അത്‌ സാധിച്ചെടുക്കാനുള്ള അവരുടെ രീതിയും ക്രൂരമായിരുന്നു. ഒരു നവീന വിപ്ലവം കൂടാതെ ഏഷ്യയിലെ മനുഷ്യസമൂഹത്തിന്റെ മാറ്റം വരുത്തി അതിനെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുമായിരുന്നോ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നു. അസാധ്യമായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം എന്തായിരുന്നാല്‍ത്തന്നെയും ആ വിപ്ലവത്തെ ചരിത്രത്തിലെ നികൃഷ്ട ഭാഗമായേ കണക്കാക്കുവാന്‍ സാധിക്കുകയുള്ളൂ.

ചരിത്രപരമായ പദ്ധതിയാണ്‌ മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും. ചരിത്രവിജയികളാകട്ടെ പുരോഗമന ആശയക്കാരും. പ്രശ്നം ഉദിക്കുന്നതിവിടെയാണ്‌. ഭാരതത്തില്‍ ഇംഗ്ലീഷുകാര്‍ക്ക്‌ എന്തുകൊണ്ട്‌ സ്വാധീനം നേടാന്‍ കഴിഞ്ഞു. അവര്‍ പുരോഗമനപരമായ ഒരു സംസ്ക്കാരത്തിന്റെ ആയുധപ്പുരയായിരുന്നു എന്നതാണ്‌ കാരണം. ഭാരതവും അള്‍ജീരിയയും തോല്‍ക്കേണ്ട അവസ്ഥയിലായിരുന്നു. അധഃപതനത്തിന്റെ ഒരു ലക്ഷണവും തോല്‍വി തന്നെ. പുരോഗമന ലക്ഷ്യമില്ലെങ്കില്‍ ജയവും സാധ്യമല്ലല്ലോ. ചരിത്രത്തിന്റെ വിവിധ അദ്ധ്യായങ്ങള്‍ മാന്തിപ്പൊളിച്ചെടുത്ത്‌ അവരതിനെ ബലപ്പെടുത്തുന്നു. ആദ്യകാല സാമ്യവാദത്തിന്‌ ശേഷമിങ്ങോട്ടുണ്ടായ ഇസങ്ങളിലൂടെ ലോകം കടക്കാന്‍ തന്നെ കാരണം അവ ഒന്നിനൊന്നിന്‌ പുരോഗമനപരമായിരുന്നു എന്നതാണ്‌. അതുകൊണ്ട്‌ അവയെല്ലാം കാലഘട്ടത്തില്‍ പ്രാവര്‍ത്തികമായും തീര്‍ന്നു. ജയിക്കുന്നവ ചരിത്രപരമായ വസ്തുതകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. അടിമത്തത്തിനും ചരിത്രപരമായ പശ്ചാത്തലമുണ്ടായിരുന്നു. മുതലാളിത്തംപോലും വളരാനുണ്ടായ കാരണം കാലഘട്ടം അതുള്‍ക്കൊള്ളാന്‍ വെമ്പിയിരുന്നു എന്നനിലയിലാണ്‌ ഈ വീക്ഷണം നീങ്ങുന്നത്‌. അത്തരത്തില്‍ മുതലാളിത്തത്തെപ്പോലും മാര്‍ക്സിസം പൊക്കിപറയുകയാണ്‌ ചെയ്തിരിക്കുന്നത്‌.

നിയമപരമായ വീക്ഷണം ഇതിനെതിരാണ്‌. നീതി ശാസ്ത്രമനുസരിച്ച്‌ ആരെയെങ്കിലും ദാസനാക്കുക എന്നത്‌ ദേശകാല പരിതസ്ഥിതിയില്‍ അനീതി തന്നെ. ഭയപ്പെടുത്തലിന്റെ ഭാരവാഹിത്വം പണിയുന്നതാണിത്‌. അത്‌ ആ സ്വാതന്ത്ര്യത്തിന്റെ വേഷപ്രച്ഛന്നമാണ്‌. അത്‌ തിന്മയുടെ പണിപ്പുരയുമായിരിക്കും. ഈ വീക്ഷണം തെളിയിക്കുന്നത്‌ സത്യം മാത്രമേ ജയിക്കൂ എന്നാണ്‌. ജയിക്കുന്നവ സത്യാധിഷ്ഠിതവുമായിരിക്കും.

യൂറോപ്യന്മാരുടെ ചേതനമോ അചേതനമോ ആയ ഔധത്യത്തിന്റെ പങ്ക്‌ മാര്‍ക്സും ഏംഗല്‍സും വഹിക്കുന്നുണ്ട്‌. അള്‍ജീരിയയേയും ഭാരതത്തേയും പറ്റിയുള്ള അവരുടെ കുറിപ്പുകളിലൂടെ ഇത്‌ വ്യക്തമാകുന്നുണ്ട്‌. സോവിയറ്റ്‌ യൂണിയനേയും ചൈനയേയും കൊണ്ടുള്ള ചര്‍ച്ചകളില്‍ ഈ വെളുത്ത വര്‍ഗാഹങ്കാരം ശ്രേഷ്ഠത്തം പ്രാപിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ മാവോ പുറംതിരിഞ്ഞ്‌ നില്‍ക്കുന്നു. ആ വര്‍ഗാഹങ്കാരത്തെ അദ്ദേഹം വെല്ലുവിളിച്ചു. ശക്തിഹീനരെ അടിയറ പറയിക്കാന്‍ ശ്രമിച്ച മാവോ സോവിയറ്റ്‌ യൂണിയന്റെ വെളുത്ത വര്‍ഗബോധവുമായി ഏറ്റുമുട്ടാനുള്ള ധൈര്യം കാണിച്ചു. മാര്‍ക്സിസ്റ്റ്‌ ലെനിനിസത്തിലും പടിഞ്ഞാറിന്റെ ശ്രേഷ്ഠത ഒളിഞ്ഞുകിടക്കുന്നു. മാവോയിസ്റ്റുകാര്‍ കാറ്റിനെ തിരിച്ചുവിടാന്‍ ആഗ്രഹിച്ചതിനാല്‍ മൗലികമായി തീര്‍ച്ചയായും അവര്‍ക്ക്‌ മാര്‍ക്സിന്റേയും ലെനിന്റേയും വഴിവിട്ടുകളയേണ്ടിവന്നു. ഇക്കാരണത്താല്‍ തന്നെ മാവോയിസം അവരുടെ ഇടയില്‍ സൃഷ്ടിപരമായിരുന്നു. എന്നാലിന്നതും അതിന്റെ വാലില്‍ തളഞ്ഞുകിടക്കുന്നു. അതിന്റെ പരാധീനതയാണ്‌ കാരണം. മാവോയിസം മാര്‍ക്സിന്റേയും ലെനിന്റേയും വഴിവിട്ട്‌ പോയിരുന്നു. അവിടവും അടഞ്ഞുപോയി.

മാര്‍ക്സിസത്തെക്കുറിച്ച്‌ ഒരു പുനര്‍വിചിന്തനം ആവശ്യമാണെന്ന്‌ അവരുടെ അണികളില്‍നിന്നുപോലും കേള്‍ക്കാന്‍ തുടങ്ങി. ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അവരുടെ ചരിത്രവീക്ഷണം തന്നെ ശ്രദ്ധേയമാണ്‌. “ബ്രിട്ടീഷ്‌ ഭരണം ഭാരതത്തില്‍, ഈസ്റ്റിന്ത്യാ കമ്പനി-അതിന്റെ ചരിത്രവും പരിണാമവും, ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഭാവി പരിണാമം ഭാരതത്തില്‍” എന്നീ ലേഖനങ്ങള്‍ പഠനാര്‍ഹങ്ങളാണ്‌. രാഷ്‌ട്രീയാധിപത്യത്തിലെ പ്രശ്നാര്‍ഹങ്ങളായ ഭാഗങ്ങള്‍ അവരുടെ ശ്രേഷ്ഠരചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ബ്രിട്ടീഷ്‌ ഭരണം ഭാരതത്തിലെങ്ങനെ വേരുറച്ചു എന്നൊരു പ്രശ്നം ഉള്‍ക്കൊള്ളിക്കാന്‍ വിട്ടുപോയിട്ടില്ല. ഇതിന്റെ ഉത്തരം ശ്രദ്ധേയമാണ്‌. മുഗള സാമ്രാജ്യം മുഗള്‍ സുബേദാരന്മാര്‍ തന്നെ തച്ചുടച്ചു. സുബേദാരന്മാര്‍ക്ക്‌ അര്‍ഹിക്കുന്ന വില നല്‍കാന്‍ മറാഠികള്‍ മറന്നില്ല. അഫ്ഗാന്‍കാര്‍ അവര്‍ക്കും വില പറഞ്ഞു. അങ്ങനെ പരസ്പ്പരമത്സരത്തിലൂടെ സംജാതമായ സുവര്‍ണാവരം ബ്രിട്ടീഷുകാര്‍ പാഴാക്കിയില്ല.

ഭാരതത്തിന്റെ പൂര്‍വജന്മങ്ങള്‍ എന്തൊക്കെയായിരുന്നെങ്കിലും അന്ത്യം ബ്രിട്ടന്റെ കൈപ്പിടിയില്‍ ഒതുങ്ങുകയായിരുന്നില്ലേ. ആ ദൗര്‍ഭാഗ്യത്തിന്റെ പാപഭാരം താങ്ങാനായിരുന്നോ പൂര്‍വവിജയങ്ങളെല്ലാം. അങ്ങനെ വരുമ്പോള്‍ ഭാരതത്തിനൊരു ചരിത്രവുമില്ല. ഭാരതത്തിന്റെ ചരിത്രമെന്നാല്‍ അതിനെ ആക്രമിച്ചവരുടെ ചരിത്രമെന്നര്‍ത്ഥം. നിഷ്ക്രിയമായ ഈ ആകാശത്തില്‍ അവരുടെ സംസ്ക്കാരം സന്നിവേശിപ്പിക്കാനുള്ള സാമ്രാജ്യം സ്ഥാപിക്കുകയാണ്‌ അവര്‍ ചെയ്തത്‌. ഈ വ്യാഖ്യാനമനുസരിച്ച്‌ അടിമത്തം ഭാരതത്തിന്റെ വിധി തന്നെ. ഇംഗ്ലീഷുകാര്‍ക്കതിനുള്ള അധികാരം ഉണ്ടായിരുന്നോ എന്നല്ല. മാര്‍ക്സ്‌ ചോദിക്കുന്നത്‌ ആ സ്ഥാനം തുര്‍ക്കിയോ റഷ്യയോ നേടിയിരുന്നെങ്കില്‍ അതായിരിക്കുമായിരുന്നോ നമുക്ക്‌ കൂടുതല്‍ അഭികാമ്യം. വാസ്തവത്തില്‍ ഈ രാഷ്‌ട്രവും സമുദായവും മറ്റുള്ളവരുടെ ആധിപത്യത്തിലുണ്ടായതാണോ. ഭാരതത്തിന്റെതായ ഒരു ചരിത്രമില്ലേ. നിരന്തരാടിമത്തത്തിനര്‍പ്പിക്കപ്പെട്ട അടിമത്ത ചരിത്രമാണോ ഇതിനുള്ളത്‌. പഠനം മാര്‍ക്സിന്റേതായതുകൊണ്ട്‌ പ്രശ്നം ഗര്‍ഹണീയമാണ്‌. തത്വചിന്തകന്മാരുടെ സ്വഭാവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞവരാണെങ്കിലും 19-ാ‍ം നൂറ്റാണ്ടിലെ യൂറോപ്യന്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തെക്കുറിച്ചായിരുന്നു ഇവര്‍ക്ക്‌ ശ്രദ്ധിക്കാനുണ്ടായിരുന്നത്‌.

മാര്‍ക്സിന്റെ ഇന്ത്യാചരിത്രക്കുറിപ്പുകള്‍ ഏഴാം നൂറ്റാണ്ടിലാരംഭിച്ച്‌ 664 മുതല്‍ 1858 വരെ കാണാം. ഏഴാം നൂറ്റാണ്ട്‌ മുതല്‍ ഭാരതചരിത്രത്തില്‍ നിരന്തരമായ തകര്‍ച്ച വന്നനുഭവിച്ചു. സാംസ്ക്കാരികമായ നൈരന്തര്യതയുടെ തകര്‍ച്ച വരുത്തിവയ്‌ക്കാനുള്ള ത്വരയെ മാര്‍ക്സ്‌ അശ്രദ്ധയിലിട്ടു. ഭാരതത്തിന്റെ സുവര്‍ണയുഗം എന്നുള്ളത്‌ സമ്മതിക്കാന്‍ മാര്‍ക്സ്‌ തയ്യാറായിട്ടില്ല. അദ്ദേഹം ആരംഭിക്കുന്നത്‌ തന്നെ ഏഴാം നൂറ്റാണ്ടിലാകുമ്പോള്‍ തന്നെ എങ്ങനെയത്‌ സാധിക്കും?

മാര്‍ക്സ്‌ ഏഴാം നൂറ്റാണ്ടു മുതല്‍ എന്തുകൊണ്ടാരംഭിച്ചു. ലഭ്യമാകുന്ന വസ്തുതകള്‍ വെച്ച്‌ 1850-60 മുതല്‍ മാര്‍ക്സും ഏംഗല്‍സും കിഴക്കന്‍ രാജ്യങ്ങളെ ക്കുറിച്ച്‌ വിശേഷിച്ചും ചൈനയേയും ഭാരതത്തേയുംപറ്റി ഗഹനമായി പഠിച്ചിരുന്നു. പിന്നെന്തുകൊണ്ടവിടം മുതല്‍ ആരംഭിച്ചു എന്നതിനുത്തരം ശരിക്കും അവര്‍ കണ്ടെത്തിയിരിക്കും. ഇവിടെയാണ്‌ അപാകതയുടെ തീപിടുത്തം. ഉപലബ്ധ സാമഗ്രികളുടെ പോരായ്‌മകൊണ്ട്‌ സംഭവിച്ചതാകാം. തെറ്റ്‌ ആര്‍ക്കും പറ്റാം. ഇതുകേട്ട്‌ മാര്‍ക്സിസ്റ്റുകാര്‍ ഇളകിയിട്ടും കാര്യമില്ല. പരിവര്‍ത്തനവാദികള്‍ ഒരുപക്ഷെ ഇതംഗീകരിച്ചേക്കാം. എന്നാല്‍ ചരിത്രത്തിന്റെ മുഴുവന്‍ വശവും ഈ രണ്ട്‌ ഘടകങ്ങളില്‍ തളച്ചിടാന്‍ സാധിക്കുന്നതല്ല. തത്വങ്ങളെ ആഗിരണം ചെയ്യാനുള്ള വിമുഖതകൊണ്ടാണങ്ങനെ സംഭവിച്ചതെന്ന്‌ ഭാവിചിന്തകര്‍ നിഷ്പ്രയാസം സമ്മതിച്ചേ മതിയാകൂ. അവരത്‌ ചെയ്യുകയും ചെയ്യും. ഇതംഗീകരിക്കാതിരിക്കാന്‍ ഒരുകാരണവും അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. എന്നാല്‍ അവശേഷിക്കുന്ന ഒരു ചോദ്യമിതാണ്‌, തീക്ഷ്ണ വീക്ഷണമുള്ള മാര്‍ക്സ്‌ ഇതെങ്ങനെ കാണാതെ പോയി. മാര്‍ക്സിന്റെ വീക്ഷണം സാപേക്ഷികമായിരുന്നു എന്നതാണ്‌ സംഗതി. തത്വാപഗ്രഹണത്തിലുണ്ടായ അപാകതകളെല്ലാം ഇവിടെ സംഭവിച്ചു. പരാധീനതയാണ്‌ അങ്ങനെ സംഭവിപ്പിച്ചത്‌. ഈ വീക്ഷണം അറിഞ്ഞോ അറിയാതെയോ ഉള്ള വെളുത്ത വര്‍ഗത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. തന്റെ രാജ്യത്തിന്റേയും കാലത്തിന്റേയും സമയപരിധിയില്‍ ബന്ധിക്കപ്പെട്ടുപോയതും ഒരുപരിധിവരെ അതില്‍നിന്ന്‌ മുക്തമായതുമായ ഒരു വീക്ഷണമാണെന്നേ അനുമാനിക്കാനാകൂ. അതുകൊണ്ട്‌ ഒരു വലിയ പരിധിയിലത്‌ ദേശകാല സാപേക്ഷം തന്നെ. ആ അളവിലിത്‌ വിശാലവുമാണ്‌.

മാര്‍ക്സിന്റെ കാലത്ത്‌ ഏഷ്യക്കാരേക്കാള്‍ വെള്ളക്കാര്‍ ശ്രേഷ്ഠത സ്ഥാപിച്ചെടുത്തിരുന്നു. ഏഷ്യയുടെ നിറമാര്‍ന്ന ജപ്പാനെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ അന്‍പത്‌ വര്‍ഷക്കാലത്തെ നിരന്തര പരിശ്രമം അനിവാര്യമായിരുന്നു. 19-ാ‍ം നൂറ്റാണ്ടിലെ യൂറോപ്യന്‍ മസ്തിഷ്കം വെളുത്ത വര്‍ഗം കീഴടക്കിക്കഴിഞ്ഞിരുന്നു. ഭാരതത്തിലാകട്ടെ അവരുടെ ശ്രേഷ്ഠതയ്‌ക്ക്‌ അംഗീകാരവും കിട്ടിയിരുന്നു. ബ്രിട്ടീഷുകാരൊഴിച്ച്‌ ഭാരതത്തെ കീഴടക്കിയവരെല്ലാംതന്നെ ഭാരതീയതയില്‍ അലിഞ്ഞുചേരുകയാണുണ്ടായത്‌. വിജയിതാക്കളെല്ലാം അവരുടെ ജനനത്തീയതിയുടെ ശ്രേഷ്ഠമായ സംസ്ക്കാരം മുഖേനയാണ്‌ വിജയം നേടിയിരുന്നത്‌.
ചരിത്രത്തലെ ഒരു ശാശ്വത നിയമം മാത്രമായിരുന്നു ഇത്‌. ബ്രിട്ടീഷുകാരാകട്ടെ മുന്‍പുതന്നെ വിജേതാക്കളായിരുന്നു. അവരുടെ സംസ്ക്കാരം ശ്രേഷ്ഠതയുള്ളതായിരുന്നു എന്നതാണ്‌ അതിന്റെ തെളിവ്‌. അതുകൊണ്ടാണ്‌ ഭാരതീയ സംസ്ക്കാരം അവര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയാതെ പോയത്‌. അക്കാര്യത്തില്‍ കുറെക്കൂടി കരുത്തന്മാര്‍ അക്കാലത്ത്‌ ജര്‍മന്‍കാരായിരുന്നു. മാര്‍ക്സും ഏംഗല്‍സും തന്നെ അതിന്റെ പ്രകാശമാണ്‌. സോഷ്യലിസത്തിന്റെ വ്യാഖ്യാനം തന്നെ ജര്‍മന്‍ സോഷ്യലിസം എന്നാണവര്‍ പറയുന്നത്‌. ഇവിടെയും ശ്രേഷ്ഠത നടിക്കുന്നതിന്റെ അഹങ്കരാത്മകമായ വീക്ഷണമാണുള്ളത്‌. അങ്ങനെ നോക്കുമ്പോള്‍ വിജേതരായ ഹീനവംശജരുടെ ചരിത്രത്തില്‍ ഏതെങ്കിലും സുവര്‍ണയുഗം ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന പ്രശ്നം ഉദിക്കുന്നു. സത്യാസത്യങ്ങളിലേയ്‌ക്ക്‌ ഒരു പര്യവേഷണം നടത്തേണ്ടതിന്റെ ആവശ്യം തന്നെയുണ്ടോ? വംശീയ മാഹാത്മ്യത്തിന്റെ ഈ അഹംഭാവം ഭാരതത്തിന്റെ യുഗത്തിലെ സുവര്‍ണദശയെ വീക്ഷിക്കാന്‍ തടസ്സമായി വര്‍ത്തിച്ചു. ഇംഗ്ലണ്ടിന്റെ ഭാവിപരിണാമം പോലും ആ നിറപ്പകിട്ടിലാണ്ടതായിരുന്നു. ഇതനുസരിച്ച്‌ ഇവിടെ അവര്‍ക്ക്‌ രണ്ടുതരത്തിലുള്ള പ്രവര്‍ത്തനപദ്ധതി ആസൂത്രണം ചെയ്യേണ്ടിവന്നു. ധ്വംസാത്മകവും പുനര്‍രചനാത്മകവും ആയ ആ പദ്ധതിയില്‍ ഏഷ്യയുടെ പഴയ സാമൂഹ്യ ബന്ധങ്ങളെ നശിപ്പിക്കുക എന്ന പ്രവര്‍ത്തി ഉള്‍പ്പെട്ടിരുന്നു. ഭൗതികാടിസ്ഥാനം ഉറപ്പിക്കുക എന്നത്‌ മറ്റൊരു ലക്ഷ്യവുമായിരുന്നു.

മാര്‍ക്സ്‌ തന്റെ ലേഖനങ്ങളില്‍ ഇത്‌ രണ്ടിനേയും വിശ്ലേഷണം ചെയ്തിട്ടുണ്ട്‌. കൈതൊഴിലുകളെ നശിപ്പിച്ച്‌ ഭാരതീയരുടെ അവശിഷ്ട സംസ്ക്കാരം കൂടി അവര്‍ തകര്‍ത്തു. അങ്ങനെ ഏഷ്യയിലെ മഹത്തായതും വാസ്തവത്തില്‍ പക്ഷപാതപരവുമായ സാമുദായിക വിപ്ലവം അവര്‍ സൃഷ്ടിച്ചു. അതിനവര്‍ക്കു കിട്ടിയ പ്രേരണ നികൃഷ്ടമായ ഉദ്ദേശലക്ഷ്യത്തില്‍നിന്ന്‌ ഉടലെടുത്തതുമായിരുന്നു. അത്‌ സാധിച്ചെടുക്കാന്‍ അവര്‍ അവലംബിച്ച മാര്‍ഗവും വളരെ ഹീനവും ക്രൂരവുമായിരുന്നു.

രമണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം
Football

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.