Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ബത്തേരി ശ്രീ മഹാഗണപതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2012, 12:21 am IST
inTravel

വയനാട ്‌ ജില്ലയില്‍ സുല്‍ത്താന്‍ബത്തേരി പട്ടണ മദ്ധ്യത്തിലാണ്‌ പുരാണപ്രസിദ്ധമായ മഹാഗണപതി ക്ഷേത്രം. സുല്‍ത്താന്‍ബത്തേരി വയനാട്ടിലെ പ്രസിദ്ധമായ പട്ടണങ്ങളിലൊന്നാണ്‌. തമിഴനാട്ടിലേയ്‌ക്കും കര്‍ണ്ണാടകത്തിലേയ്‌ക്കും കടക്കാനുള്ള പാതകളുടെ സംഗമസ്ഥാനവുമാണിത്‌. പടയോട്ടകാലത്ത്‌ ടിപ്പുവിന്റെ പട്ടാളത്താവളമായും ഇവിടം അറിയപ്പെട്ടിരുന്നു. ചേരസമാന്തരാജാക്കന്മാരുടെ കാലത്ത്‌ തലയുയര്‍ത്തി നിന്നിരുന്ന ഈ പട്ടണവും പരിസരവും ഗണപതിവട്ടം എന്ന പേരിലാണറിയപ്പെട്ടിരുന്നത്‌. ടിപ്പുസുല്‍ത്താന്റെ വരവിനുശേഷം ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ ഈ സ്ഥലത്തിന്റെ സുല്‍ത്താന്‍ബാറ്ററി എന്നാക്കി. പിന്നീടത്‌ സുല്‍ത്താന്‍ബത്തേരിയുമായി. കോട്ടയം രാജാവിന്റെ അധീനതയില്‍ ബത്തേരിയും മറ്റു പ്രദേശങ്ങളും ഉണ്ടായിരുന്നെങ്കിലും വയനാടിന്റെ പ്രാചീനചരിത്രത്തില്‍ ഇടം തേടാന്‍ കഴിഞ്ഞത്‌ ക്ഷേത്രങ്ങള്‍ക്കായിരുന്നു. പൗരാണികമായ ഗണപതിക്ഷേത്രം, മാരിയമ്മന്‍കോവില്‍, നരസിംഹക്ഷേത്രം, ജൈനക്ഷേത്രം എന്നിവയെ കൂടാതെ നശിച്ചതും ഇടിഞ്ഞുപൊളിഞ്ഞതുമായ മറ്റനേകം ക്ഷേത്രങ്ങളും ഇതിലുള്‍പ്പെടും. അങ്ങനെ ഗണപതിക്ഷേത്രത്തിന്‌ നാശമുണ്ടായെങ്കിലും വിഗ്രഹം നശിച്ചില്ല. മഹാഗണപതിയുടെ അഞ്ചടിയോളം പൊക്കമുള്ള ശിലാവിഗ്രഹം. ഇതിനു സമാനമായ വിഗ്രഹം മേറ്റ്വിടെയും കണ്ടെന്നുവരില്ല.

സന്യാസത്തിലൂടെ കര്‍മ്മയോഗമനുഷ്ഠിച്ച മഹാനായ സ്വാമി ഗുരുവരാനന്ദജിയുടെ സാന്നിദ്ധ്യത്തില്‍ ഗണപതിക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തി. ബത്തേരി ഗണപതി ക്ഷേത്രസമിതിയുടെ അധീനതയില്‍ മറ്റ്‌ മൂന്ന്‌ ക്ഷേത്രങ്ങള്‍ കൂടിയുണ്ട്‌. ബത്തേരി മാരിയമ്മന്‍ ക്ഷേത്രവും ബത്തേരി തലച്ചില്വാന്‍ ക്ഷേത്രവും പൊന്‍കുഴി ശ്രീരാമ-സീതാ ക്ഷേത്ര സമുച്ചയവുമാണിവ. ബത്തേരി പട്ടണത്തില്‍ രാജവീഥിക്കരുകിലാണ്‌ മഹാഗണപതിക്ഷേത്രം. ഭഗവാന്‍ വിഘ്നേശ്വരന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. ഉപദേവന്മാരായി ഭഗവതിയും അയ്യപ്പനും നാഗരാജാവും ശിവനും, നാലമ്പലത്തിനുപുറത്ത്‌ ശ്രീകൃഷ്ണനുമുണ്ട്‌. ധ്വജമുണ്ട്‌. ഗണപതിഹോമവും, നെയ്‌പായസവും പ്രധാന വഴിപാടുകളാണ്‌. മഴ പെയ്യുന്നതിനായി ഇവിടെ ജലാഭിഷേകം വഴിപാട്‌ നടത്തുക പതിവായിരുന്നു വെന്ന്‌ പഴമക്കാര്‍ പറയുന്നു.

മണ്ഡലകാലത്തും വ്യശ്ചികം ഏഴിനും തുടങ്ങുന്ന പ്രസാദമൂട്ട്‌ വിശേഷമാണ്‌. കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഭാഗവത സപ്താഹം മുടങ്ങാതെ നടന്നുവരുന്നുവെന്ന ഖ്യാതി നേടിയ ക്ഷേത്രവുമാണിത്‌. സംഗീതോത്സവം ഉള്‍പ്പെടെ നവരാത്രിക്ക്‌ വിപുലമായ പരിപാടികളാണുള്ളത്‌. വിനായചതുര്‍ത്ഥിക്ക്‌ ആയിരത്തിയെട്ട്‌ കൊട്ടത്തേങ്ങയുടെ മഹാഗണപതി ഹോമവുമുണ്ട്‌. മകരം പതിനഞ്ചിന്‌ കൊടിയേറി ആറുദിവസത്തെ ഉത്സവം. ഉത്സവത്തിന്‌ ആദിവാസികളെത്തും. മഹാഗണപതിയുടെ മഹോത്സവം ബത്തേരി നിവാസികളുടെ ദേശീയോത്സവമായി ആഘോഷിച്ചുവരുന്നു.

പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

India

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

പുതിയ വാര്‍ത്തകള്‍

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.