കൊല്ലം: മാതൃഭൂമിയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡിവൈ എസ്.പി റഷീദിനെ സി.ബി.ഐ അറസ്റ്റു ചെയ്തു. പൊലീസ് സര്‍വീസസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റാണ് റഷീദ്. സിബിഐ അഡീഷനല്‍ എസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണു കൊല്ലം റെയ്ല്‍വേ സ്റ്റേഷന് പരിസരത്തുവച്ചു മാരകമായി മര്‍ദിക്കപ്പെട്ട നിലയില്‍ ഉണ്ണിത്താനെ കണ്ടെത്തിയത്. അക്രമം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് അറസ്റ്റെന്ന പ്രത്യേകതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: