തിരുവനന്തപുരം: കേന്ദ്രവിഹിതം അനുവദിച്ചിട്ടും സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തുടരേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ്. കേന്ദ്രത്തില്‍നിന്ന് അധികവൈദ്യുതി ലഭിച്ചാല്‍ ലോഡ്ഷെഡിംഗ് ഒഴിവാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
135 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. 100 മെഗാവാട്ട് അധികവൈദ്യുതി ലഭിച്ചതുകൊണ്ട് കുറവ് പരിഹരിക്കാനാവില്ല. അതിനാല്‍ സംസ്ഥാനത്ത് നിലവിലുള്ള അരമണിക്കൂര്‍ ലോഡ് ഷെഡിംഗ് തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവിഹിതം പുനഃസ്ഥാപിക്കുകയല്ല, വര്‍ധിപ്പിക്കുകയാണ് ചെയ്തത്. മഴ ലഭിക്കുംവരെ ലോഡ്ഷെഡിംഗ് തുടരേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ അര്‍ധരാത്രി മുതലാണ് അധികവൈദ്യുതി വിഹിതം ലഭിച്ചുതുടങ്ങിയത്. 1726 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കുകയെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി വേണുഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 100 മെഗാവാട്ട് അധികവൈദ്യുതിയും ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം അറിയിച്ചു. സാങ്കേതിക തകരാര്മൂലംവെട്ടിക്കുറച്ച വൈദ്യുതിവിഹിതമാണ് പുനഃസ്ഥാപിച്ചത്.
വൈദ്യുതി പ്രതിസന്ധി തീര്‍ക്കാനായി കായംകുളത്തുനിന്നും 150 മെഗാവാട്ട് വൈദ്യുതി കേരളം ഇപ്പോള്‍ എടുക്കുന്നുണ്ട്. ദിവസം ഏതാണ്ട് 3.5 ദശലക്ഷം യൂണിറ്റാണ് ഇപ്പോള്‍ എടുക്കുന്നത്. ഇതുകാരണം ദിനംപ്രതി നാല്കോടി രൂപയോളം കെഎസ്ഇബിക്ക് നഷ്ടമാകുന്നു. 100 മെഗാവാട്ട് കേന്ദ്രവൈദ്യുതി ലഭിക്കുന്നതോടെ 30 കോടി രൂപയോളം മാസം ബോര്‍ഡിന് ലാഭിക്കാനാകും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: