Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പോലീസിന്റെ ഒത്താശയോടെ മണല്‍കൊള്ള സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2012, 10:48 pm IST
in Ernakulam

അങ്കമാലി: റവന്യൂ, പോലീസ്‌ അധികാരികളുടെ പരോക്ഷ പിന്തുണയോടെ പെരിയാര്‍ നദി കേന്ദ്രീകരിച്ച്‌ മണല്‍കൊള്ള സജീവം. മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്ത്‌ പ്രദേശങ്ങളിലെ മണല്‍ കടവുകളിലാണ്‌ അധികൃതരുടെ പിന്തുണയോടെ മണല്‍ മാഫിയ സജീവമായിട്ടുള്ളത്‌. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടില്‍ വരെ പടി കൊടുത്തുകൊണ്ടാണ്‌ മണല്‍ മാഫിയ സംഘം വിലസുന്നത്‌. ഈ നിയമലംഘനം നടത്തിവരുന്നതിന്‌ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ മാസപ്പടിയും ദിവസപ്പടിയും നല്‍കുന്നുണ്ട്‌. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത റവന്യൂ പോലീസ്‌ ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന തരത്തിലേക്ക്‌ മണല്‍, മണ്ണ്‌ മാഫിയ സംഘങ്ങള്‍ ഈ മേഖലയില്‍ വളര്‍ന്നു കഴിഞ്ഞു. കാലടി പോലീസ്‌ സ്റ്റേഷന്‍

മണല്‍ മാഫിയയുടെ സ്വന്തം സ്റ്റേഷന്‍പോലെയാണ്‌ പ്രവര്‍ത്തിച്ചുവരുന്നതെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഇവിടെ ഭരണം നടത്തുന്നത്‌ മാഫിയ സംഘങ്ങളാണെന്നും ഇവരുടെ വരുതിയില്‍ നില്‍ക്കാത്ത ഒരു നിയമപാലകന്‍ ഇവിടെ അധികം കാലം ഇരിക്കുവാന്‍ കഴിയുകയില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട്‌ തന്നെ മറ്റ്‌ കേസുകളെക്കാള്‍ പോലീസിന്‌ മണല്‍ കേസുകളോടാണ്‌ താല്‍പര്യം. പടി കൃത്യമായി നല്‍കുന്നവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നതിനും പടി അടയ്‌ക്കാത്തവരെ പിടിക്കൂടി ഒരിക്കലും ഊരിപോരാത്തവിധത്തില്‍ കേസ്‌ എടുക്കാനും പോലീസ്‌ ഉത്സാഹം കാട്ടുന്നുണ്ട്‌. അടുത്തിടെ നിര്‍മ്മിച്ച ശ്രീമൂലം പാലത്തിന്റെ കാലില്‍ വഞ്ചി കെട്ടിയിട്ടുകൊണ്ടാണ്‌ രാത്രികാലങ്ങളില്‍ മണല്‍ വാരുന്നത്‌ നടത്തുന്നത്‌. ഇവിടെ ഇപ്പോള്‍ നടക്കുന്നതുപൊലെ മണല്‍വാരല്‍ സജീവമായി നടന്നാല്‍ പാലത്തിന്റെ കാലുകള്‍ക്ക്‌ ഉടന്‍ ബലക്ഷയം വരുവാന്‍ സാദ്ധ്യതയുണ്ട്‌. ഈ പ്രദേശങ്ങളില്‍ നിരീക്ഷണത്തിന്‌ പട്രോളിംഗ്‌ ബോട്ടും പോലീസുകാരും ഉണ്ടെങ്കിലും മാഫിയ സംഘങ്ങളൊത്തുള്ള മദ്യക്കമ്പനികൂടലാണ്‌ സ്ഥിരം പരിപാടികളെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ഇവര്‍ക്ക്‌ ഒപ്പം നില്‍ക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത്‌ സ്ഥിരം പതിവാണ്‌. ഏറെ നാളുകളായി നിര്‍ജ്ജീവമായിരുന്ന മലയാറ്റൂര്‍ പഞ്ചായത്തിലെ മണല്‍ക്കൊള്ള വീണ്ടും സജീവമായിരിക്കുകയാണ്‌. മണല്‍ കടവുകളിലും നിരത്തുകളിലുമുള്ള പോലീസ്‌ പരിശോധന പ്രഹസനമായതോടെയാണ്‌ അനധികൃത മണല്‍കടത്ത്‌ ഇവിടെ സജീവമായിട്ടുള്ളത്‌. ഈ പ്രദേശത്തെ അംഗീകൃത മണല്‍ കടവുകളില്‍ വന്‍ തട്ടിപ്പുകളാണ്‌ നടന്നുവരുന്നതെന്ന്‌ പറയപ്പെടുന്നു. കടവുകളില്‍ അനുവദനീയമായതിന്റെ ഇരട്ടി മണലാണ്‌ കയറിപ്പോകുന്നത്‌. നീലിശ്വരം- നടുവട്ടം വഴിയും കൊറ്റമം കുളമ്പാട്ടുപുരം വഴിയുമാണ്‌ മലയാറ്റൂര്‍ പഞ്ചായത്തിലെ കടവുകളില്‍നിന്നുള്ള മണലുകള്‍ കടത്തിക്കൊണ്ടുപോകുന്നത്‌. ഈ പ്രദേശത്ത്‌ അന്യസംസ്ഥാന തൊഴിലാളികളാണ്‌ മണല്‍ വാരുന്നത്‌. അംഗീകൃത തൊഴിലാളികളുടെ പാസ്‌ ഉപയോഗിച്ച്‌ സ്വന്തമായ മേല്‍വിലാസം പോലുമില്ലാത്ത അന്യതൊഴിലാളികളെക്കൊണ്ട്‌ മണല്‍ വാരുന്നത്‌ അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരിന്റെ നാശത്തിന്‌ കാരണമാകും. അതുപോലെ ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളില്‍നിന്നുള്ള കള്ള മണല്‍ ശ്രീമൂലനഗരം പാലം വഴിയാണ്‌ കടത്തിക്കൊണ്ടുപോകുന്നത്‌. നേരത്തെ പോലീസിനും മറ്റ്‌ അധികാരികള്‍ക്കും വിവരം നല്‍കിക്കൊണ്ടാണ്‌ ഇവര്‍ രാത്രികാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ക്കൂടി മണല്‍കൊള്ള നടത്തുന്നത്‌. ആരെങ്കിലും പരാതിപ്പെട്ടാല്‍ പോലീസ്‌ മണല്‍മാഫിയയ്‌ക്ക്‌ വിവരം നല്‍കിയതിനുശേഷമാണ്‌ അന്വേഷണത്തിന്‌ വരുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. പഞ്ചായത്ത്‌ വിലയേക്കാള്‍ കുറവും കൂടുതല്‍ മണലും ലഭിക്കുന്നതുമൂലം ഈ പ്രദേശങ്ങളിലെ കള്ളമണലിന്‌ ഡിമാന്റ്‌ ഏറെയാണ്‌. പെരിയാറിനെ നശിപ്പിക്കുകയും ഈ പ്രദേശത്തെ ജനജീവിതം താറുമാറാക്കുകയും ചെയ്യുന്ന രാത്രികാലങ്ങളിലെ മണല്‍വേട്ടയ്‌ക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.