തിരുവനന്തപുരം: ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനേത്തുടര്‍ന്നുള്ള വിവാദം ചൂട് പിടിച്ചിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ദല്‍ഹിയിലേക്ക്. കേരളത്തിലെ രാഷ്‌ട്രീയ സ്ഥിതി ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാനാണു യാത്ര. ഞായറാഴ്ചയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് തിരിക്കുക. ഉമ്മന്‍ ചാണ്ടി ഞായറാഴ്ചയും ചെന്നിത്തല തിങ്കളാഴ്ചയുമായിരിക്കും ദല്‍ഹിയിലേക്ക് പോവുക. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടാകും.
ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ വന്‍പൊട്ടിത്തെറിയാണ് സംഭവിച്ചികൊണ്ടിരിക്കുന്നത്. ലീഗിന് അഞ്ചം മന്ത്രിസ്ഥാനം നല്‍കിയതിനേത്തുടര്‍ന്ന് എന്‍എസ്എസിനുണ്ടായ അനിഷ്ടം ഒഴിവാക്കാന്‍ നടത്തിയ വകുപ്പ് മാറ്റമാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായത്.
കെപിസിസി പ്രസിഡന്റിനോട് ആലോചിക്കാതെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിമാരുടെ വകുപ്പ് മാറ്റം നടത്തിയത്. ഇതില്‍ തെറ്റില്ലെന്ന് വയലാര്‍ രവി നേരത്തെ പറഞ്ഞെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: