കൊളംബൊ: ശ്രീലങ്കയിലെ ബട്ടിക്കലോവ നഗരത്തില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ഉള്‍പ്പെടെ പ്രതിമകള്‍ തകര്‍ത്ത നിലയില്‍. ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. കിഴക്കന്‍ ശ്രീലങ്കയിലെ ബട്ടിക്കലോവയില്‍ പ്രധാനപ്പെട്ട പല പ്രതിമകളും തകര്‍ക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിതായി ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമസംഭവത്തിന് പിന്നിലുള്ളവരെക്കുറിച്ചും അവരുടെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗാന്ധിജിയുടെ പ്രതിമയുടെ ശിരസ്സ് തകര്‍ത്ത നിലയിലാണെന്ന് പോലീസ് വ്യക്തമാക്കി. സ്ക്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റോബര്‍ട്ട് ബേഡന്‍ പവലിന്റെ പ്രതിമയുടേയും ശിരസ്സ് തകര്‍ന്ന നിലയിലാണ്. തദ്ദേശീയരായ മഹദ് വ്യക്തികളുടെ പ്രതിമകളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ശ്രീലങ്കയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചു. കിഴക്കന്‍ ബട്ടിക്കലോവയിലാണ് മഹാത്മാഗാന്ധിയുടേതുള്‍പ്പെടെ പ്രശസ്തരുടെ പ്രതിമകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗാന്ധിയുടെ പ്രതിമ തകര്‍ത്തതില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിഷേധവും ആശങ്കയും അറിയിച്ചതായി നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഗാന്ധിപ്രതിമ പുനര്‍നിര്‍മിക്കാന്‍ ഇന്ത്യ സഹായവും വാഗ്ദാനംചെയ്തിട്ടുണ്ട്.
എന്നാല്‍ സഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അവരുടെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1960 ലാണ് പ്രതിമ ഇവിടെ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: