തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ നവജാത ശിശുവിനെ കാണാതായത് സംഘര്‍ഷത്തിനടയാക്കി. വെങ്ങാനൂര്‍ സ്വദേശികളായ വിജയരാജിന്റെയും അശ്വതിയുടെയും ഒന്‍പത് ദിവസം പ്രായമായ കുഞ്ഞിനെയാണ് വെള്ളൈക്കടവ് സ്വദേശിനി രാജം തന്റെ മകളുടെ കുട്ടിയെന്ന് കരുതി മാറിയെടുത്തത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അശ്വതി ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും ആശുപത്രി മുറ്റത്ത് സംഘര്ഷത്തിനിടയാവുകയും ചെയ്തു.
രാജത്തിന്റെ മകള്‍ ഗീതാകുമാരിയുടെ കുട്ടിയെ മദര്‍ ഇന്‍ നഴ്സറിയിലെ ഐസിയുവിലേക്ക് ഇന്നലെ രാത്രി മാറ്റിയിരുന്നു.എന്നാല്‍ ഇക്കാര്യം വീട്ടുകാരെ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: