Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിരത്തിലെ നിലയ്‌ക്കാത്ത മനുഷ്യക്കുരുതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2012, 10:38 pm IST
in Vicharam

ലോക റോഡപകടങ്ങളുടെ ചാര്‍ട്ടില്‍ ഇന്ത്യ ഏറ്റവും മുകളിലാണെങ്കില്‍ ഇന്ത്യയില്‍ കേരളം റോഡപകടങ്ങളില്‍ രണ്ടാം സ്ഥാനത്താണ്‌. ഈ വസ്തുതയ്‌ക്ക്‌ അടിവരയിടുന്നതാണ്‌ തൃശൂര്‍-പാലക്കാട്‌ ദേശീയപാതയില്‍ ചൊവ്വാഴ്ച കാര്‍ ലോറിയിലിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചത്‌. റോഡപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ കേരളത്തില്‍ ഒരുദിവസംപോലും കടന്നുപോകുന്നില്ല. 2010ല്‍ 9175 റോഡപകടങ്ങളില്‍ 3950 പേര്‍ മരിക്കുകയും 16,479 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. 2011ലെ ജൂണ്‍ വരെയുള്ള ആറുമാസത്തില്‍ 17,917 റോഡപകടങ്ങളില്‍ 2132 പേര്‍ക്കാണ്‌ ജീവഹാനി സംഭവിച്ചത്‌. മരിക്കുന്നതിലധികവും 20 വയസിനും 55 വയസിനും ഇടയിലുള്ള ജോലി ചെയ്ത്‌ വേതനം സമ്പാദിക്കുന്നവരായതിനാല്‍ ഇത്‌ കുടുംബങ്ങളെ മാത്രമല്ല തകര്‍ക്കുന്നത്‌, രാജ്യത്തിന്റെ സമ്പദ്ഘടനയെപ്പോലുമാണ്‌. 2011ല്‍ ദേശീയപാതയില്‍ മാത്രം 4848 റോഡപകടങ്ങളാണുണ്ടായത്‌. റോഡപകടങ്ങള്‍ ലോകത്ത്‌ 1.3 ദശലക്ഷം ആളുകളെ കൊല്ലുകയും 50 ദശലക്ഷം പേര്‍ക്ക്‌ പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. ഏഷ്യയിലാണ്‌ ലോകത്തെ റോഡപകടങ്ങളില്‍ 43 ശതമാനവും ഉണ്ടാകുന്നതെങ്കില്‍ ഇന്ത്യയില്‍ ഓരോ മിനിറ്റിലും ഓരോ റോഡപകടങ്ങള്‍ സംഭവിക്കുന്നു. കേരള റോഡുകള്‍ എന്തുകൊണ്ട്‌ ചോരക്കളങ്ങളാകുന്നു എന്നത്‌ ഇന്ന്‌ പ്രസക്തമായ ചോദ്യമാണ്‌. വാഹനസാന്ദ്രതയില്‍ കേരളം വികസിതരാജ്യങ്ങള്‍ക്ക്‌ മുന്നിലാണ്‌. ഉപഭോഗ സംസ്ക്കാരം ഒരു വീട്ടില്‍ ഒന്നിലധികം വാഹനങ്ങള്‍ നിര്‍ബന്ധിതമാക്കുന്നു. ഇരുചക്ര വാഹനങ്ങളുടെ, അതും പുതുതലമുറ ഇരുചക്രവാഹനങ്ങളുടെ തള്ളിക്കയറ്റവും ഇവിടെയുണ്ട്‌.

വാഹനസാന്ദ്രതയ്‌ക്കനുസരിച്ചുള്ള ആനുപാതികമായ റോഡ്‌ വികസനമോ, ശാസ്ത്രീയമായ റോഡ്‌ നിര്‍മ്മാണമോ, റോഡുകളില്‍ ലെയിന്‍ സമ്പ്രദായമോ ഇനിയും ഇവിടെ ലഭ്യമായിട്ടില്ല. പോലീസിന്റെ കണക്ക്‌ പ്രകാരം ടിപ്പറുകളുടെയും ഹെവി വെഹിക്കിള്‍സിന്റെയും ബസ്സുകളുടെയും ലക്കുംലഗാനുമില്ലാത്ത വാഹനമോടിക്കല്‍, അമിതമായി മദ്യപിച്ചുള്ള വാഹനമോടിക്കല്‍, വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോകുക, അമിതാവേശം, റോഡിന്റെ ശോചനീയാവസ്ഥപ്പറ്റിയുള്ള അജ്ഞത, ട്രാഫിക്‌ നിയമലംഘനം, സീറ്റ്‌ ബെല്‍റ്റിടാതിരിക്കുന്നതും ഹെല്‍മറ്റ്‌ ധരിക്കാതിരിക്കുന്നതും മറ്റുമാണ്‌ റോഡപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണം. മത്സരിച്ചുള്ള ഓട്ടമാണ്‌ മറ്റൊരു വില്ലന്‍. സ്വകാര്യ ലോറികള്‍, ടിപ്പറുകള്‍, അനധികൃത മണല്‍ക്കടത്ത്‌ ലോറികള്‍ മുതലായവയുടെ മരണപ്പാച്ചിലും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. മറ്റൊരു സുപ്രധാന കാരണം ശരിയായ പരിശീലനം ലഭിക്കുന്നതിന്‌ മുമ്പുതന്നെ കോഴ നല്‍കി ലൈസന്‍സ്‌ കരസ്ഥമാക്കി സ്കൂള്‍ ബസ്സുകളും ടിപ്പര്‍ ലോറികളും മറ്റും ഓടിക്കുന്നതാണ്‌. മദ്യപിച്ചുള്ള വാഹനമോടിക്കലാണ്‌ 40 ശതമാനം റോഡപകടങ്ങള്‍ക്കും കാരണമെന്ന്‌ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ മരണങ്ങളും അപകടങ്ങളും സര്‍ക്കാരിന്‌ വരുത്തിവയ്‌ക്കുന്ന നഷ്ടം 40,000 കോടി രൂപയാണത്രെ. അപകടങ്ങളില്‍പ്പെട്ട്‌ പരിക്കേല്‍ക്കുന്നവരില്‍ നല്ലൊരു ശതമാനം ജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ കഴിയാതെ കുടുംബത്തെ നിരാശ്രയമാക്കുന്ന ചികിത്സാച്ചെലവ്‌ പേറുന്നവരായി അവശേഷിക്കുകയും ചെയ്യുന്നു. റോഡ്‌ നിയമങ്ങള്‍, ട്രാഫിക്‌ നിയമങ്ങള്‍ മുതലായവയെപ്പറ്റിയുള്ള അജ്ഞതയും സാക്ഷര കേരളീയര്‍ക്കുണ്ട്‌.

ശക്തമായ നിയമനിര്‍മാണം, ജംഗ്ഷനുകളില്‍ ക്യാമറകളടക്കം അത്യാധുനിക പരിശോധനാ-നിരീക്ഷണ സമ്പ്രദായങ്ങള്‍ എന്നിവ നിലവിലുണ്ടെങ്കിലും കേരളത്തില്‍ റോഡപകടങ്ങളുടെയും റോഡ്‌ മരണങ്ങളുടെയും എണ്ണം പെരുകുകയല്ലാതെ കുറയുന്നില്ല. മറ്റൊരു പ്രധാന കാരണം റോഡുകളും ശോച്യാവസ്ഥ തന്നെയാണ്‌. റോഡ്‌ പുനര്‍നിര്‍മാണം എന്നത്‌ കോണ്‍ട്രാക്ടര്‍-ഉദ്യോഗസ്ഥ മാഫിയകള്‍ക്ക്‌ പോക്കറ്റ്‌ നിറയ്‌ക്കാനുള്ള പ്രഹസനമായി മാറുമ്പോള്‍ റോഡുകളില്‍ അടച്ച കുഴികള്‍ വീണ്ടും ഗര്‍ത്തങ്ങളായി മാറുന്നു. പുതുതലമുറ വാഹനങ്ങളും വിദേശകാറുകളും അന്തസിന്റെ പ്രതീകമായ കേരളത്തില്‍ ഇവയ്‌ക്ക്‌ നിശ്ചിത വേഗത്തില്‍ ഓടിക്കാന്‍ പറ്റിയ റോഡുകളില്ല. റോഡ്‌ വികസനം അപ്രാപ്യമെന്ന്‌ തെളിയിച്ചാണല്ലൊ ദേശീയപാതകള്‍ക്ക്‌ നൂറ്‌ മീറ്ററെന്ന്‌ കേന്ദ്രം നിര്‍ദ്ദേശിച്ചപ്പോള്‍ കേരളം 30 മീറ്റര്‍ വീതി മതിയെന്ന്‌ കെഞ്ചിയത്‌. ഡിവൈഡറുകള്‍ യമദൂതന്മാരാണെന്ന്‌ ജഗതി ശ്രീകുമാറിന്റെ കാറപകടം തെളിയിച്ചു. മണ്ണൂത്തിയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ കാര്‍ കടലാസ്‌ ചുരുട്ടിയപോലെയായിയെന്നും ഇരുമ്പ്‌ വടംകൊണ്ട്‌ കെട്ടിവലിച്ചാണ്‌ ലോറിക്കടിയില്‍നിന്നും എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ ഇടിയുടെ ആഘാതം ഊഹിക്കാവുന്നതേയുള്ളൂ. ഇത്ര കടുത്ത പാതകം ചെയ്തശേഷം ലോറിയിലെ ഡ്രൈവറും ക്ലീനറും ഓടിമറഞ്ഞുവത്രെ. കേരളത്തിലെ റോഡുകള്‍ക്കോ, അവ ഉപയോഗിക്കുന്നവര്‍ക്കോ സമീപഭാവിയില്‍ സുരക്ഷിതത്വം ലഭിക്കുമെന്ന പ്രതീക്ഷയ്‌ക്ക്‌ അവകാശമില്ലെന്നാണ്‌ തുടരുന്ന ഈ റോഡപകടമരണങ്ങള്‍ സൂചിപ്പിക്കുന്നത്‌.

‘മദ്യകേരളം’ സൃഷ്ടിക്കാന്‍ !

കേരളത്തിലെ പുതിയ മദ്യനയം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രിയും എക്സൈസ്‌ മന്ത്രിയും പറഞ്ഞത്‌ ഈ വര്‍ഷംകൂടി ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ്‌ നല്‍കുകയുള്ളൂ എന്നാണ്‌. പക്ഷേ ഈ തീരുമാനത്തോട്‌ കേന്ദ്ര വിനോദസഞ്ചാരവകുപ്പ്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ച്‌ ഇത്‌ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്‌. കേരളം ഇന്ത്യയില്‍ മദ്യോപയോഗത്തില്‍ മുന്നിലാണെന്ന്‌ ഇവിടത്തെ പ്രതിശീര്‍ഷ മദ്യോപയോഗം തെളിയിക്കുന്നു. മദ്യോപയോഗമാണ്‌ കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും സ്ത്രീപീഡനങ്ങള്‍ക്കും കാരണമെന്നതും വസ്തുതയാണ്‌. ഓണത്തിന്‌ മാത്രം കേരളം കുടിച്ചത്‌ 268 കോടി രൂപയുടെ മദ്യമായിരുന്നല്ലോ. ക്രിസ്തുമസ്ദിന കണക്കുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമായതും ആഘോഷം മോശമായില്ലെന്ന്‌ തെളിയിക്കുന്നു. ഇപ്പോള്‍ ഖജനാവിന്‌ ഏറ്റവുമധികം വരുമാനം നല്‍കുന്ന ബിവറേജസ്‌ കോര്‍പ്പറേഷനില്‍ ജീവനക്കാര്‍ക്കും അബ്കാരികള്‍ക്കും ശമ്പളവര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്‌ 17,440 രൂപവരെയാണ്‌. ഈ പശ്ചാത്തലത്തില്‍ മദ്യോപയോഗ നിയന്ത്രണത്തിനായി ബാര്‍ലൈസന്‍സ്‌ നല്‍കുന്നത്‌ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌, കൃത്യമായ ബാര്‍ സമയം, പഞ്ചായത്തുകള്‍ക്ക്‌ ബിവറേജസ്‌ ഔട്ട്ലെറ്റ്‌ സ്ഥാപിക്കാനുള്ള അനുമതിക്കധികാരം, വിദ്യാലയങ്ങളിലേക്കും ദേവാലയങ്ങളിലേക്കും നിശ്ചിത ദൂരപരിധി മുതലായവ പ്രഖ്യാപനത്തില്‍ ഒതുങ്ങാനാണ്‌ സാധ്യത.

കേരളത്തില്‍ ബിയര്‍ പാര്‍ലറുകള്‍ സമൃദ്ധമാകാന്‍ ഒരു പ്രധാനകാരണം ഇത്‌ വിനോദസഞ്ചാര വികസനത്തിനനിവാര്യമാണെന്ന വാദമായിരുന്നു. ഇപ്പോള്‍ മദ്യനയം തിരുത്തണമെന്ന വിനോദസഞ്ചാരവകുപ്പ്‌ നിര്‍ദ്ദേശത്തിന്‌ പുറകില്‍ മദ്യലോബിയാണെന്ന്‌ വി.എം.സുധീരന്‍ പറയുന്നത്‌ നിരാകരിക്കാനാകില്ല. ഹോട്ടലുകള്‍ക്ക്‌ ഫോര്‍സ്റ്റാര്‍ പദവി നല്‍കി ബാര്‍ലൈസന്‍സ്‌ നല്‍കാനും നീക്കമുണ്ടത്രെ. ഷാപ്പ്‌ ലൈസന്‍സ്‌ നല്‍കുന്നതിന്‌ മുമ്പ്‌ നടക്കേണ്ട തെങ്ങുകളുടെ എണ്ണമോ തൊഴിലാളികളുടെ സംഖ്യയോ അളക്കുന്ന കള്ളോ തിട്ടപ്പെടുത്താതെ നടത്തിയ പ്രക്രിയതന്നെ തെളിയിക്കുന്നത്‌ തെങ്ങില്ലാത്ത കേരളത്തില്‍ ചാരായ കള്ളിനാണ്‌ ലൈസന്‍സ്‌ നല്‍കിയിരിക്കുന്നതെന്നാണ്‌. റോഡപകടങ്ങളില്‍ക്കൂടി മാത്രമല്ല ലിവര്‍ രോഗികളും വര്‍ധിപ്പിച്ച്‌ മദ്യ-മരുന്ന്‌ മാഫിയാ പ്രെമോഷനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

Kerala

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

India

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

പുതിയ വാര്‍ത്തകള്‍

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.