ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ വികസന പദ്ധതികളെക്കുറിച്ചു കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദല്‍ഹിയിലെത്തി. കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി, ആഭ്യന്തര മന്ത്രി പി. ചിദംബരം, തുറമുഖ മന്ത്രി ജി.കെ. വാസന്, ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണു മുഖ്യമന്ത്രി ദല്‍ഹിയില്‍ എത്തിയത്. കേരളത്തിനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ്, കൊച്ചി മെട്രോ റെയില്‍ പദ്ധതി, കുട്ടനാട് പാക്കേജ് എന്നിവയാണു കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങള്‍. കേരള ഹൗസില്‍ നടക്കുന്ന കുട്ടനാട് പാക്കേജ് അവലോകനത്തില്‍ ഡോ. എം.എസ്. സ്വാമിനാഥനും മറ്റ് അംഗങ്ങളും പങ്കെടുക്കും.
ജലവിഭവ മന്ത്രി പി.ജെ. ജോസഫ്, ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും.
സോണിയയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: