ന്യൂദല്‍ഹി: ചൈനയും അമേരിക്കയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. ചൈനയും അമേരിക്കയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണകൊറിയയിലെ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ചൈനയുമായാണ് ചരക്ക് വിപണനത്തില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്കാളിത്തം ഉള്ളത്. 2005ല്‍ ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഒപ്പു വച്ചതിനു ശേഷം അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ 3 മില്യണിലധികം പൗരന്മാര് അമേരിക്കയില്‍ അധിവസിക്കുന്നുണ്ട്, അതിനാല്‍ അമേരിക്കയുമായും ഇന്ത്യയ്ക്ക് ബിസിനസ് പങ്കാളിത്തം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയുള്‍പ്പെടെ 58രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ആണവ സുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയയില്‍ എത്തിയതാണ് മന്മോഹന് സിങ്.
ആണവഭീകരവാദം ഉയര്‍ത്തുന്ന ഭീക്ഷണിയെകുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: