ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിംഗിനെതിരെ ക്രിമിനല്‍കുറ്റം ചുമത്തണമെന്ന വാദത്തില്‍ ഉത്തരവിറക്കുന്നത് കോടതി മാറ്റിവെച്ചു. പാര്‍ട്ടി വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദിയെ ചെരുപ്പ് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചയാളെ ബോധപൂര്‍വം മര്‍ദ്ദിച്ചുവെന്നതാണ് സിംഗിനെതിരായ പരാതി.
കഴിഞ്ഞ ജൂണ്‍ 6 ന് എഐസിസി ആസ്ഥാനത്ത് സുനില്‍കുമാര്‍ ശര്‍മ്മ എന്നയാളാണ് ദ്വിവേദിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. അതിനുശേഷം പിടികൂടിയ തന്നെ ദിഗ്വിജയ്സിംഗും ചിലരും മര്‍ദ്ദിച്ചുവെന്നാണ് പരാതി. ശര്‍മ്മയുടെ അഭിഭാഷകന്റെ വാദം കേട്ട ശേഷം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജെയ് തരേജ വിധി പറയുന്നത് ഏപ്രില്‍ മൂന്നിലേക്ക് മാറ്റി.
മാധ്യമപ്രവര്‍ത്തകനായ സുനില്‍കുമാര്‍ ശര്‍മ്മ പത്രസമ്മേളനത്തിനിടെയാണ് ദ്വിവേദിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. നാല്പത്തിയൊന്നുകാരനായ ശര്‍മ്മയെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: