ചെന്നൈ: കൂടംകുളം സമരസമിതിയുടെ എതിര്‍പ്പ് കാരണം സര്‍ക്കാരിന് ഓരോദിവസവും ഏകദേശം 10 ലക്ഷം രൂപ നഷ്ടം സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പീപ്പിള്‍സ് മൂവ്മെന്റ് എഗന്സ്റ്റ്ന്യൂക്ലിയര് എനര്‍ജി എന്ന സംഘടനയുടെ നേതൃത്വത്തില്‍ എട്ട് മാസമായി നീണ്ടുനില്‍ക്കുന്ന പ്രതിഷേധം കാരണം റഷ്യന്‍ സഹായത്തോടെ നടപ്പാകുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടിലായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതിനെത്തുടര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ആദ്യത്തെ യൂണിറ്റ് ആരംഭിക്കാന്‍ കൂടുതല്‍ ജോലിക്കാരെ ആവശ്യമാണ്. എന്നാല്‍ പ്രതിഷേധം കാരണം കനത്ത നഷ്ടം നേരിടുകയാണ്.
സര്‍ക്കാര്‍ തടയുന്നത് കാരണം തങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് സമരസമിതിക്കാര്‍ ആരോപിക്കുന്നു. സൗകര്യങ്ങള്‍ നല്കാന് തയ്യാറാണെങ്കിലും ഗ്രാമവാസികള്‍ തടയുന്നതുകൊണ്ടാണ് സാധിക്കാത്തതെന്നാണ് പോലീസ് വാദം.
പദ്ധതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ നടക്കുന്ന അനിശ്ചിതകാല നിരാഹാരം തുടരുന്നതായി സമരസമിതി കണ്‍വീനര്‍ യു.പി.ഉദയകുമാര്‍ പറഞ്ഞു. ആളുകള്‍ ഞങ്ങളെ തീവ്രവാദികളെപ്പോലെയാണ് കാണുന്നത്. എന്നാല്‍ സമരം തുടരുമെന്നും ഉദയകുമാര്‍ പറഞ്ഞു.
മൂവായിരത്തിലധികം പോലീസിനെ പദ്ധതി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്ക്കുന്നതോടൊപ്പംതന്നെ റോഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
പക്ഷെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. പോലീസിന്റെ അംഗബലം കുറച്ചിട്ടുണ്ട്. വാഹനങ്ങളെ കടത്തിവിടുന്നതോടൊപ്പംതന്നെ വെള്ളം, പാല്, വൈദ്യുതി തുടങ്ങിയവ പുനഃസ്ഥാപിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: