മുംബൈ: എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ (എ.ടി.സി) സമയോചിത ഇടപെടല്‍ മൂലം മുംബൈ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി. ഒരേ സമയം റണ്‍വേയില്‍ ഇറങ്ങാനിരുന്ന ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളെ തടഞ്ഞ് വിമാനങ്ങളുടെ കൂട്ടിമുട്ടല്‍ ഒഴിവാക്കിയതോടെ വലിയ ദുരന്തമാണ് വഴിമാറിയത്.
വ്യാഴാഴ്ച വൈകുന്നേരം 6.07 നാണു സംഭവം. നാഗ്പുരില്‍ നിന്നു വരികയായിരുന്ന ജെറ്റ് ലൈറ്റ് വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ പ്രധാന റണ്‍വേയില്‍ മറ്റൊരു ജെറ്റ് വിമാനം കിടന്നതാണു പ്രശ്നങ്ങള്‍ക്കു കാരണം. നേരത്തേ ലാന്‍ഡ് ചെയ്ത ഭുജ്-മുംബൈ വിമാനമാണു റണ്‍വേയില്‍ കിടന്നത്.
തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്ട്രോളര് നാഗ്പൂരില്‍ നിന്നും വരുകയായിരുന്ന ജെറ്റ് എയര്‍ വേയ്സിനെ അകാശത്ത് തുടരാനും ഉദയ്പൂരിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ജെറ്റ് വിമാനത്തോടു ടേക്ക് ഓഫ് ചെയ്യരുതെന്നും എ.ടി.സി നിര്‍ദ്ദേശിച്ചു.
ഉദയ്പൂര്‍ വിമാനം 55 മിനിറ്റ് വൈകി 6.50 നു പുറപ്പെട്ടത്. നാഗ്പുര്‍ വിമാനം 6.21 നു സുരക്ഷിതമായി നിലത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: