മുംബൈ: ആദര്‍ശ് ഫ്ലാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ.എ.എസുകാരായ പ്രദീപ് വ്യാസിനെയും ജയ്രാജ് പതകിനെയും സസ്പെന്റ് ചെയ്തതായി സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചു.
അഴിമതി നടക്കുമ്പോള്‍ വ്യാസ് മുംബൈയില്‍ ജില്ലാ കളക്ടറും ജയ്രാജ് പതക് മുന്‍സിപ്പല്‍ കമ്മീഷണറുമായിരുന്നു. ഫ്ലാറ്റിന്റെ ഉയരം ക്രമാതീതമായി കൂട്ടിയത് മുന്‍സിപ്പല്‍ കമ്മീഷണറായ വ്യാസിന്റെ ഒത്താശയോടെയാണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതിന് പ്രതിഫലമായി വ്യാസിന്റെ മകന്റെ പേരിലും ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കൂടാതെ വ്യാസിന്റെ ഭാര്യയായ സീമ വ്യാസിന്റെ പേരിലും അനധികൃതമായി ഫ്ലാറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആദര്‍ശ് ഫ്ലാറ്റില്‍ അനധികൃതമായി ഫ്ലാറ്റുകള്‍ കൈമാറിയതില്‍ ഇരുവര്‍ക്കും വ്യക്തമായ പങ്കുണ്ടായിരുന്നതായി സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: