ന്യൂദല്‍ഹി: കല്‍ക്കരി ബ്ലോക്കുകള്‍ ലേലം ചെയ്യാത്തതിലൂടെ 10.67 ലക്ഷം കോടിരൂപ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന സി.ഐ.ജി റിപ്പോര്‍ട്ടിനെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തി.
വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും പ്രധാനമന്ത്രി പ്രതികരിക്കാന്‍ വിഅസമ്മതിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കല്‍ക്കരി ബോ്ലക്കുകള് ലേലം ചെയ്യാത്തതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി ലോക്സഭയില്‍ ആരോപിച്ചു.
2004-2009 കാലഘട്ടത്തില്‍ 155 കല്‍ക്കരി ബ്ലോക്കുകള്‍ വ്യവസായിക ആവശ്യത്തിനു വിറ്റ ഇടപാടിലാണ് നഷ്ടം കണ്ടെത്തിയിരിക്കുന്നത്. ഒന്നാം യു പി എ സര്‍ക്കാരായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. 110 പേജുള്ള റിപ്പോര്‍ട്ടാണ് സി.എ.ജി തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: