ന്യൂദല്‍ഹി: റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച യാത്രാനിരക്കു വര്‍ധന പിന്‍വലിച്ചു. റെയ്ല്‍വേ മന്ത്രി മുകുള്‍ റോയ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ജനറല്‍, സ്ലീപ്പര്‍, ത്രീ ടയര്‍ എസി ക്ലാസുകളിലെ വര്‍ധിപ്പിച്ച നിരക്കാണു പിന്‍വലിച്ചത്. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലെ വര്‍ധന തുടരും.
സാധാരണക്കാര്‍ക്കു വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയാണു ലക്ഷ്യമെന്നു മുകുള്‍ റോയ് പറഞ്ഞു. റെയ്ല് ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. മുന്‍ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ച ബജറ്റിലെ പുതുക്കിയ നിരക്കുകളാണു മുകുള്‍ റോയ് പിന്‍വലിച്ചത്. തൃണമൂല്‍ നേതാവായ ത്രിവേദിയുടെ ബജറ്റിനെതിരേ പാര്‍ട്ടിയധ്യക്ഷ മമത ബാനര്‍ജി തന്നെ രംഗത്തെത്തിയിരുന്നു.
മമതാ ബാനര്‍ജി കര്‍ക്കശ നിലപാട് എടുത്തതോടെ ത്രിവേദിയെമാറ്റി മുകുള്‍ റോയിയെ റെയില്‍വേ മന്ത്രിയാക്കുവാന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ നിര്‍ബന്ധിതനാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: